June 16, 2026

വയനാട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്; 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :126 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (24.10.20) 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6341 ആയി. 5331 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയി ലിരിക്കെ 41 പേര്‍ മരണപ്പെട്ടു. നിലവില്‍ 969 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 383 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവർ -*
തവിഞ്ഞാൽ സ്വദേശികളായ 13 പേർ, തരിയോട് 10 , മാനന്തവാടി 8,  പൂതാടി 7 , മേപ്പാടി,  ബത്തേരി 6  പേർ വീതം, മുട്ടിൽ 5 , പടിഞ്ഞാറത്തറ 4 ,  എടവക കൽപ്പറ്റ ,നൂൽപ്പുഴ 3  വീതം, കണിയാമ്പറ്റ 2   , മൂപ്പൈനാട്, പനമരം, തിരുനെല്ലി, വെള്ളമുണ്ട, വൈത്തിരി സ്വദേശികളായ  ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ  രോഗബാധിത രായത്.  
പശ്ചിമബംഗാളിൽ നിന്ന് വന്ന 3 
വേങ്ങപ്പള്ളി സ്വദേശികളും തമിഴ്നാട്ടിൽ നിന്ന് വന്ന മേപ്പാടി സ്വദേശിയ്ക്കും രോഗം സ്ഥിരീകരിച്ചു.
*രോഗമുക്തി നേടിയവര്‍ :*
മുട്ടിൽ സ്വദേശികൾ 10 പേർ, പനമരം  9 , എടവക, ബത്തേരി, തവിഞ്ഞാൽ, മേപ്പാടി 5 പേർ വീതം, വെള്ളമുണ്ട, അമ്പലവയൽ,  പുൽപള്ളി, തിരുനെല്ലി 3  പേർ വീതം, മാനന്തവാടി, നൂൽപ്പുഴ, പൂതാടി  2 പേർ വീതം   മൂപ്പൈനാട്,  കൽപ്പറ്റ, പൊഴുതന, നെന്മേനി സ്വദേശികളായ ഓരോരുത്തരും 2 കോഴിക്കോട് സ്വദേശികളും തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും വൈത്തിരി ഓറിയൻറൽ സി എഫ് എൽ ടി സി യിൽ ചികിത്സയിൽ ഉണ്ടായിരുന്ന 8 പേരും കണിയാമ്പറ്റ സി എഫ് എൽ ടി സി യിൽ ചികിത്സയിൽ ഉണ്ടായിരുന്ന  17 പേരും വീടുകളിൽ നിരീക്ഷണത്തി ലായിരുന്ന 36 പേരുമാണ് രോഗമു ക്തരായത്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *