April 19, 2024

വിഭ്രാന്തി പിടിപെട്ടിരിക്കുന്നതു് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.എല്‍. പൗലോസ്

0

കല്‍പ്പറ്റ ഭരണ തലത്തിലുള്ള വീഴ്ചകളും അഴിമതിയും മൂടി വെയ്ക്കാനുള്ള ശ്രമത്തിനിടെ വിഭ്രാന്തി പിടിപെട്ടിരിക്കുന്നതു് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി. മെമ്പര്‍ കെ.എല്‍. പൗലോസ് ആരോപിച്ചു. ഒരു വിദേശ കമ്പനിക്ക് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റ കൈമാറാനുളള കരാര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ട് കരാര്‍ ഒപ്പിട്ടപ്പോള്‍ അതിനെ ചോദ്യം ചെയ്ത് രംഗത്തുവന്ന പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിയും, സഖാക്കളും നാടുനീളെ പരിഹസിച്ചു. കേരളത്തിലെ ജനങ്ങള്‍ കോവിഡ് ബാധിച്ച് മരിച്ച് വീഴാനാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നതു് എന്നു വരെ പറഞ്ഞ് ആക്രമിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ നിയമിച്ച വിദദ്ധ സമിതി റിപ്പോര്‍ട്ടില്‍ ഈ കരാറില്‍ വന്‍ വീഴ്ചയും ഗുരുതരമായ ചട്ടലംഘനവും നടന്നിട്ടുണ്ടെന്ന് പറയുന്നു !
മുഖ്യമന്ത്രിയാണോ പ്രതിപക്ഷ നേതാവാണോ ജനങ്ങളോട് കള്ളം പറഞ്ഞതു്? പ്രതിപക്ഷ നേതാവിനെ ആക്ഷേപിക്കുന്നതു് സ്ഥിരം തൊഴിലാക്കിയ  ഡി.വൈ..എഫ്. ഐ. സഖാക്കള്‍ വ്യക്തമാക്കണം.    തന്റെ വകുപ്പിന് കീഴില്‍ വിവാദ നായികയായ സ്വപ്ന സുരേഷിനെ നിയമിച്ചത് അറിയില്ലന്നു പറയുകയും സ്വപ്നയെത്തന്നെ കണ്ടിട്ടില്ലന്ന് ആണയിടുകയും ചെയ്തിരുന്ന പിണറായി വിജയന്‍ സ്വപ്നയുടെ മൊഴി പുറത്തുവന്നപ്പോള്‍ ബോധം തിരിച്ച് കിട്ടിയതു പോലെ സ്വപ്ന പലവട്ടം തന്നെ കാണാന്‍ ഓഫീസിലും വസതിയിലും വന്നിട്ടുണ്ടെന്ന് സമ്മതിക്കുന്നു.    കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അന്വേഷണം മുന്നേറുമ്പോള്‍ ആരുടെയൊക്കെ നെഞ്ചിടിപ്പാണ് കൂടുക എന്നു കാണാമെന്ന് പറഞ്ഞ് മറ്റുള്ളവരെ പരിഹസിച്ചിരുന്ന മഖ്യമന്ത്രി ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കോടതികളെ സമീപിച്ച് കേസ് നടത്താന്‍ പോകുന്നു. നഗ്‌നമായ അഴിമതിയും ഭരണ വീഴ്ചകളും അനുദിനം പുറത്തു വരുമ്പോള്‍ അതിനെതിരെ രൂക്ഷമായ ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരുന്നത് തടയാന്‍ സംസ്ഥാനത്താകെ കോവിഡിന്റെ പേരുപറഞ്ഞ് 144 പ്രഖ്യാപിച്ച് തടി സലാമത്താക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി . കോവിഡ് എല്ലാ നിയന്ത്രണവും വിട്ട് വ്യാപിച്ചു കൊണ്ടിരിക്കുന്നു. 144 പ്രഖ്യാപിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും രോഗവ്യാപനത്തിന് കുറവില്ല. പരിശോധനയുടെ എണ്ണം കുറച്ച് രോഗവ്യാപനം മറച്ചുവെയ്ക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണ്. സമരങ്ങള്‍ കാരണമാണ് രോഗവ്യാപനമുണ്ടാകുന്നതെന്ന് കുററപ്പെടുത്തുന്ന മുഖ്യമന്ത്രി തന്റെ മന്ത്രിമാര്‍ക്ക് തുടര്‍ച്ചയായി കോവിഡ് ബാധിക്കുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന രോഗികളെ പുഴുവരിച്ച അവസ്ഥ കേരളത്തെ ഞട്ടിക്കുന്നു. കോവിഡ് ബാധിച് മരിച്ച രോഗിയുടെ മൃതദേഹത്തിനു പകരം അജ്ഞാത മൃതദേഹം ബന്ധുക്കളെ ഏല്പിക്കുന്നു. ഐ.സി.യുവില്‍ ഓക്‌സിജന്‍ കണക്റ്റ് ചെയ്യാന്‍ വീഴ്ച വന്നതിന്റെ പേരില്‍ രോഗി മരിക്കുന്നു കോവിഡ് ബാധിച്ച രോഗിയെ ജനറല്‍ ഐ.സി.യു. വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുന്നു. ആരോഗ്യ മേഖലയാകെ കുട്ടിച്ചോറാക്കുകയാണ്. ഇതിനെയെല്ലാം 144 പ്രഖ്യാപിച്ചു കൊണ്ട് മൂടി വെയ്ക്കാന്‍ കഴിയുമോ? ഇതു പോലെ പിടിപ്പു കെട്ടതും അഴിമതി നിറഞ്ഞ തുമായ ഭരണം കേരളം ഇതുവരെ കണ്ടിട്ടില്ല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഭരണത്തിലാണ് ഇതൊക്കെ നടക്കുന്നതു്. അല്പമെങ്കിലും ഉളുപ്പ് ശേഷിക്കുന്നുണ്ടെങ്കില്‍ ഒരു നിമിഷം മുമ്പ് പിണറായി വിജയന്‍ രാജി വെച്ച് ഒഴിയാല്‍ സഖാക്കള്‍ ആവശ്യപ്പെടണമെന്നും പലോസ് പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *