കാര്‍ഷിക വിളകളുടെ തറവില പ്രഖ്യാപനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും സംഭരണ പ്രഖ്യാപനവും നാളെ
ഹോര്‍ട്ടികോര്‍പ്പ് മുഖാന്തരം നേന്ത്രക്കായ കിലോയ്ക്ക് 24 രൂപ തോതില്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ചുകൊണ്ട്് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായാണ് നിര്‍വ്വഹിക്കുക.തുടര്‍ന്ന്് ജില്ലയില്‍ നടക്കുന്ന സംഭരണത്തിന്റെ ഫ്്ളാഗ് ഓഫ് കര്‍മ്മം കല്‍പ്പറ്റ എംഎല്‍എ സി. കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. സുഭിക്ഷ കേരളം പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് താങ്ങുവില പ്രഖ്യാപനവും സംഭരണവും നടത്തുന്നത്. ചടങ്ങില്‍ എം. വി ശ്രേയാംസ് കുമാര്‍ എം.പി, എം.എല്‍.എമാരായ ഐസി ബാലകൃഷ്ണ്‍, ഒ ആര്‍ കേളു, ജില്ലാപ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ സജിമോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.



Leave a Reply