April 26, 2026

ആദിവാസി സമര പോരാളി സി.കെ.ജാനു സിനിമയിലും

0
IMG_20220101_112301.jpg
By ന്യൂസ് വയനാട് ബ്യൂറോ
ന്യൂസ് വയനാട് എക്സ്ക്യൂസീവ്

 
സി.ഡി. സുനീഷ്
മാനന്തവാടി:സമരതീഷ്ണമായ ജീവിതത്തിൽ നിന്നും കിട്ടിയ ഇടവേളയിൽ ആദിവാസി സാമൂഹ്യ പ്രവർത്തക സി.കെ. ജാനു 
സിനിമയിലും തൻ്റെ സാന്നിദ്ധ്യം അറിയിച്ചു.
രാജൻ കുടുവൻ്റ പ്രഥമ സിനിമയായ ,, പസീന,,യിലാണ് ജാനു ആദ്യമായി വേഷമിട്ടത്.
സിനിമ ഉടനെ റിലീസാകും.
ആദിവാസികൾക്ക് ബാലികേറാമലയല്ല സിനിമയെന്ന് ബോധ്യപ്പെടുത്താൻ ആണ് സിനിമാ പ്രവേശനമെന്ന് ജാനു പറഞ്ഞു.
എന്നും സമരതീഷ്ണമായ 
അനുഭവ യാഥാർത്ഥ്യത്തിൽ നിന്നും അഭിനയത്തിലേക്ക് വന്നപ്പോൾ ,അഭിനയം എന്നതിൻ്റെ പ്രയാസം അനുഭവപ്പെട്ടു. അനുഭവവും അഭിനയവും തമ്മിലുള്ള സംഘർഷം അനുഭവിച്ചറിഞ്ഞു. സിനിമയിലേക്ക് വരാൻ പലരും ചോദിക്കുന്നുണ്ട് ,
നോക്കട്ടെ ….
മകൾ ജാനകിയുമൊത്ത് മാനന്തവാടി തൃശിലേരി താമസിക്കുന്ന ജാനുവിൻ്റെ സിനിമാ പ്രവേശനം 
ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *