April 28, 2026

ബസ് ജീവനക്കാരും ഓട്ടോക്കാരും തമ്മിൽ സംഘർഷം; ബത്തേരിയിൽ ബസ്സുകൾ പണിമുടക്കി

0
IMG_20220102_140343.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :ബത്തേരി താലൂക്കിൽ ബസ് ജീവനക്കാരെ 
ഓട്ടോറിക്ഷ ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചതിനെതിരെ, പ്രതിഷേധിച്ച് സുൽത്താൻ ബത്തേരി താലൂക്കിൽ സ്വകാര്യ ബസ് സമരം തുടരുന്നു. തുടർച്ചയായി ബത്തേരി താലൂക്കിൽ വിവിധ ഭാഗങ്ങളിൽ ഓട്ടോ റിക്ഷ ജീവനക്കാർ സംഘം ചേർന്ന് ബസ്റ്റാന്റുകളെ കേന്ദ്രീകരിച്ച് ബസ്സുകളിൽ കയറി ബസ് ജീവനക്കാരെ മർദ്ദിക്കുന്നതായി ബസ് ഓപ്പറേറ്റേഴസ് അസ്സോസ്സിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. നിരവധി പരാതികൾ ജില്ലാ ഭരണകൂടത്തിനും സുൽത്താൻ ബത്തേരി പോലീസിനും നിരവധി പരാതികൾ കൊടുത്തെങ്കിലും പ്രശ്നത്തിൽ യാതൊരു നടപടികളും ഇതുവരെ കൈ കൊണ്ടിട്ടില്ല. ജില്ലയിൽ പ്രസ്തുത സാഹചര്യം തുടർന്നാൽ ബസ്സുകൾ ജില്ലയിൽ അനശ്ചിതകാലത്തേക്ക് സർവ്വീസ് നിർത്തി വെക്കുമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. കോവി ഡുമായി മല്ലടിച്ച് പകുതി യാത്രാ ക്കാരുമായി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്ന നിലപാട് ജില്ലാ ഭരണകൂടം അടിയന്തിരമായി കൈ കൊള്ളണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ ജനറൽ സെകട്ടറി രഞ്ജിത്ത്‌റാം ,പ്രസിഡന്റ് പി കെ  ഹരിദാസ് ടി എൻ  സുരേന്ദ്രൻ , പി പി .ബിനു, ഒ പി  ഐസക്ക് , പി കെ  പ്രേമൻ ,
എം  സുരേന്ദ്രൻ,
 എന്നിവൻ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *