March 28, 2024

വയനാട് ചെതലയത്തെ ഗോത്രവര്‍ഗ പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക് , എന്‍.എസ്.എസ്. ഓപ്പണ്‍ യൂണിറ്റിന്റെ സ്‌നേഹ സമ്മാനം

0
Img 20220102 192335.jpg
തേഞ്ഞിപ്പലം:സര്‍വകലാശാലാ കേന്ദ്രത്തിലെ ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പുതുവത്സര സമ്മാനമേകി കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. ഓപ്പണ്‍ യൂണിറ്റ്. വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് ബാഗ്, പുതപ്പുകള്‍, തോര്‍ത്ത്, ബക്കറ്റ്, മഗ്, നോട്ട് പുസ്തകങ്ങള്‍, പേന, സാനിറ്ററി നാപ്കിന്‍സ്, സര്‍വകലാശാലാ മുദ്ര പതിച്ച ടീ-ഷര്‍ട്ട്, കിടക്കകള്‍, തലയണകള്‍ തുടങ്ങിയവയടങ്ങുന്ന കിറ്റ് സമ്മാനിച്ചത്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സര്‍വകലാശാലയിലെ നൂറോളം സേവന സന്നദ്ധരായ ജീവനക്കാരടങ്ങുന്നതാണ് എന്‍.എസ്.എസ്. ഓപ്പണ്‍ യൂണിറ്റ്. 2018 മുതല്‍ ഇവര്‍ സേവനരംഗത്ത് സജീവമാണ്. സമ്മാനങ്ങളുമായി ചുരം കയറിയ സംഘം ഒരു ദിവസം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവിട്ട് കലാപരിപാടികളും ആസ്വദിച്ചാണ് കാമ്പസിലേക്ക് മടങ്ങിയത്.
ഈ വര്‍ഷത്തെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള എട്ടു പേരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ഐ.ടി.എസ്.ആര്‍. വിദ്യാര്‍ഥി സി.കെ. സുനീഷിനുള്ള ക്യാഷ് അവാര്‍ഡും, അധ്യാപക ഫണ്ടിലേക്ക് സമാഹരിച്ച തുകയും ചടങ്ങില്‍ കൈമാറി. ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ ഡോ. ടി. വസുമതി, എന്‍.എസ്.എസ്. ഓപ്പണ്‍ യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഇ. ശ്രീകുമാരന്‍, യൂണിറ്റ് സെക്രട്ടറി ഡോ. ബേബി ഷബീല, സോഷ്യോളജി വിഭാഗം മേധാവി ഡോ. അഹമ്മദ് സിറാജുദ്ധീന്‍, ക്യാമ്പ് കോഡിനേറ്റര്‍ ടി. എം. രാജേഷ് വിദ്യാര്‍ഥി പ്രതിനിധി ജിഷ്ണു, ഓപ്പണ്‍ യൂണിറ്റ് അംഗം ഹൈസെം മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഗോത്ര കലാരൂപങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *