April 24, 2024

എം.എസ്.എസ്.ജില്ലാ കമ്മിറ്റിക്ക് ഒന്നാം സ്ഥാനം;ജില്ല അംഗീകാരത്തിന്റെ നിറവില്‍

0
Img 20220102 183040.jpg

കല്‍പ്പറ്റ: മുസ്ലിം സര്‍വ്വീസ് സൊസൈറ്റി(എം.എസ്.എസ്.) സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലകള്‍ക്ക് നല്‍കുന്ന അവാര്‍ഡ് (ഒന്നാം സ്ഥാനം) വയനാട് ജില്ലക്ക് ലഭിച്ചു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, മികച്ച പ്രവര്‍ത്തനം ഇനങ്ങളിലായി രണ്ട് ഒന്നാം സ്ഥാനങ്ങളാണ് ജില്ല സ്വന്തമാക്കിയത്. ഇതോടെ തുടര്‍ച്ചയായി മൂന്ന് ഒന്നാം സ്ഥാനങ്ങളും ഒരു രണ്ടാം സ്ഥാനവുമടക്കം നാല് സംസ്ഥാനതല അവാര്‍ഡുകളാണ് വയനാട് ജില്ല സ്വന്തമാക്കിയത്.
           സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് രണ്ടാം സ്ഥാനക്കാര്‍ക്കുള്ള വേങ്ങാട് അസ്സന്‍ ഹാജി മെമ്മോറിയല്‍ അവാര്‍ഡാണ് ആദ്യമായി ജില്ലക്ക് ലഭിച്ചത്. തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ഹാജി പി.ഐ.അഹമ്മദ് കോയ മെമ്മോറിയല്‍  അവാര്‍ഡ് തുടര്‍ച്ചയായി രണ്ട് വര്‍ഷവും വയനാട് ജില്ല സ്വന്തമാക്കി. മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡും ജില്ലക്ക് ലഭിച്ചു. ഇതോടെ മൂന്ന് വര്‍ഷം കൊണ്ട് നാല് സംസ്ഥാനതല അവാര്‍ഡുകള്‍ നേടിയ ആദ്യജില്ലയായി വയനാട്.
           കിടപ്പ്‌രോഗികള്‍ക്കുള്ള തലോടല്‍ പെന്‍ഷന്‍ പദ്ധതി, ജില്ലക്ക് മാത്രമായുള്ള ഉന്നത വിദ്യാഭ്യാസ പദ്ധതി, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, വിദ്യാഭ്യാസ-ചികില്‍സാ സഹായങ്ങള്‍, സ്‌കോളര്‍ഷിപ്പ് പദ്ധതി, ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തിയ ഫര്‍ണ്ണിച്ചര്‍ വിതരണം, കോവിഡ് കാലത്ത് നടത്തിയ ഓണ്‍ലൈന്‍ കുടുംബ സംഗമം, ദേശീയ വിദ്യാഭ്യാസ നയമടക്കമുള്ള വിഷയങ്ങളില്‍ സംഘടിപ്പിച്ച നാല് വെബിനാറുകള്‍, പെരുന്നാള്‍ ആഘോഷവുമായി നടത്തിയ പ്രത്യേക ഓണ്‍ലൈന്‍ പരിപാടികള്‍, നേതൃപഠന ക്യാമ്പുകള്‍ തുടങ്ങിയവ മറ്റ് ജില്ലകളില്‍ നിന്ന്  വ്യത്യസ്തമായി വയനാട് ജില്ലാകമ്മിറ്റി നടത്തിയ പരിപാടികളാണ്.
ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ഹാജി പി.ഐ.അഹമ്മദ് കോയ മെമ്മോറിയല്‍  അവാര്‍ഡ്  എം.എസ്.എസ്.സംസ്ഥാന പ്രസിഡന്റ് സി.പി.കുഞ്ഞിമുഹമ്മദ് വയനാട് ജില്ലാ ഭാരവാഹികള്‍ക്ക് വിതരണം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.അബ്ദുല്‍ കരീം, ട്രഷറര്‍ പി.ടി,മൊയ്തീന്‍കുട്ടി പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *