ജയഭാരത് സ്വാശ്രയ സംഘത്തിന്റെ പുതുവത്സരാഘോഷ പരിപാടി ഐ. സി ബാലകൃഷ്ണൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി:ജയഭാരത് സ്വാശ്രയ സംഘത്തിന്റെ പുതുവത്സരാഘോഷ പരിപാടി സുൽത്താൻബത്തേരി നിയോജകമണ്ഡലം എം. എൽ.എ, ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പുൽപ്പള്ളി മൂന്നാംവാർഡിലെ പ്രാദേശിക പ്രശ്നങ്ങൾ, ചേകാടി- പുൽപ്പള്ളി റോഡ്, ഡാം, ( കടമാൻതോട് ) ബഫർ സോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദേവസ്വം ഭൂമിയുമായി ബന്ധപ്പെട്ട പട്ടയ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തി.
മേൽ പറഞ്ഞ കാര്യങ്ങൾക്ക് ന്യായമായ പരിഹാരം ഉണ്ടാക്കാം എന്ന് എം.എൽ.എ ഉറപ്പുനൽകി.
യോഗത്തിൽ പ്രസിഡന്റ് : അബ്രഹാം മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ. എൽ ജോണി, ജോണി മാസ്റ്റർ, ലിനീഷ് ഫിലിപ്പ്, ലൂക്കാ പുല്ലാട്ട്, വർഗീസ് കല്ലോലിക്കൽ , ജോയ് അറക്കൽ, വർഗീസ് തൊണ്ണം മാക്കിൽ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply