കെ എഫ് ഡി സി ചെയർ പേഴ്സൺ ലതികാ സുഭാഷിന് സ്വീകരണം നൽകി
കല്പറ്റ : കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ചെയർപേഴ്സണായി ചുമതലയേറ്റ എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷിന് എൻ സി പി വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. കല്പറ്റ വുഡ് ലാൻഡ് ഓഡിറ്റോറിയതിലായിരുന്നു പരിപാടി.
എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ ഉദ്ഘാടനം ചെയ്തു.
എൻ സി പി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
സി എം ശിവരാമൻ,ഡോ: എം പി അനിൽ, ഷീബ ലിയോൺ, കെ ആർ സുഭാഷ്, കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു, അനൂപ് ജോജോ, പി സുഭാഷ്, അഡ്വ : എം ശ്രീകുമാർ, ഷാബു എ പി, ഉമാദേവി , സ്മിത ജോണി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply