March 29, 2024

മാജികിൽ വിസ്മയം തീർത്ത് ,ജയൻ ബത്തേരി അന്തരാഷ്ട്ര അംഗീകാരം കരസ്ഥമാക്കി

0
Img 20220103 Wa0049.jpg
സി.ഡി .സുനീഷ്‌.
  ബത്തേരി: കൺമിഴികൾ കണ്ണടച്ച് തുറക്കുന്ന ശരവേഗത്തിൽ 
ജയൻ ബത്തേരി ,
കൈയടക്കിലൂടെ മന്ത്രജാലം കാണിച്ചിരിക്കും. 
ജയൻ അവതരിപ്പിക്കുന്ന ഓരോ ഷോയിലും പ്രേക്ഷകർ എല്ലാ ഇന്ദ്രീയങ്ങളും തുറന്നിരുന്നാലും ജയൻ്റെ കൈയ്യടക്കിൻ്റെ സൂത്രം കണ്ട് പിടിക്കാൻ ആകില്ല. മാജിക്കിലെ ഈ വയനാടൻ പുത്രൻ കടൽ കടന്നും അംഗീകാരം നേടിയിരിക്കുന്നു.
24 വർഷമായി മജീഷി നായിരിക്കുന്ന ജയൻ ,അന്തരാഷ്ട്ര മാജിക് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
,, ഇൻറർനാഷണൽ ബ്രദർ 
   ഹുഡ് ഓഫ് മജീഷ്യൻസ് 
   എന്ന മാന്ത്രിക സംഘടന
   നടത്തിയ ഓൺലൈൻ 
   മാജിക് മത്സരത്തിൽ
  ആണ് ,രണ്ടാം സ്ഥാനം
 കരസ്ഥമാക്കിയത്. 
  ഇന്ത്യ ,പാക്കിസ്ഥാൻ ,
  വിയറ്റ്നാം ,ഫിലിപ്പിൻസ്,
  തുർക്കി ,മ്യാൻമർ ,
മെക്സിക്കോ ,അൾജീരിയ, മലേഷ്യ ,എന്നീ ഒമ്പത് രാജ്യങ്ങളിൽ നിന്നായി നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് ജയൻ 
വിജയ കൊടി ഉയർത്തിയത്.
,, കൈയ്യടക്കാണ് ,,ജയൻ്റെ 
  മായാജാലത്തിലെ 
  മായാ മന്ത്രം,, പ്രകാശവേഗത്തിലാണ്
ജയൻ ബത്തേരി 
ഓരോ അടവും പ്രയോഗിക്കും. 
കാണികളെ മുൾമുനയിലാക്കി 
ജയൻ്റെ മാസ്റ്റർ പീസുകൾ 
ഫയർ എസ്കേപ്പ്,
അണ്ടർ വാട്ടർ എസ്കേപ്പ് ,
കണ്ണ് കെട്ടി ബൈക്ക് ഓടിക്കൽ, നാലിഞ്ച് 
നീളമുള്ള ആണി മൂക്കിൽ കയറ്റൽ ,ഇന്ത്യൻ മംഗോ ട്രീ, എന്നിവയാണ്.
ബത്തേരി കോട്ടക്കുന്ന്
ഡോൺ ബോസ്കോ 
സ്കൂൾ പരിസരത്ത് താമസിക്കുന്ന ജയൻ നല്ലൊരു ആൽബം ഡയറക്ടറും ,വീഡിയോ 
എഡിറ്ററും ,
കലാകാരനുമാണ്.
മായാജാലത്തിൽ വിസ്മയം തീർക്കുന്ന ജയൻ വയനാടിൻ്റെ
സ്ഥാനം അന്തരാഷ്ടതലത്തിൽ, രേഖപ്പെടുത്തിയ 
,, മാന്ത്രിക,, നക്ഷത്രമാണ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *