April 27, 2026

സ്ത്രീകൾക്കെതിരായ അതിക്രമം :തെരുവ് നാടകവുമായി വിദ്യാർത്ഥികൾ

0
IMG_20220103_190826.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ :സ്ത്രീകൾക്കെതിരെയുള്ള അക്രമണങ്ങൾ തടയുന്നതിന് തെരുവ് നാടകവുമായി കൽപ്പറ്റ വി.എച്ച്. എസ്. ഇ വിഭാഗം വിദ്യാർത്ഥികൾ.
വി.എച്ച്.എസ്. എസ് വിഭാഗം എൻ. എസ്. എസ് യൂണിറ്റിന്റെ ജൈവ 2021-അതിജീവനത്തിന്റെ ജൈവ തീരം എന്ന സപ്ത ദിന ക്യാമ്പിനോടാനുബന്ധിച്ചാണ് വനിതശിശു വികസനവകുപ്പ്, സഖി വൺ സ്റ്റോപ്പ്‌ എന്നിവയുമായി സഹകരിച്ച് വിദ്യാർത്ഥികൾ അരങ്ങത്തെ അബലകൾ എന്ന നാടകം അവതരിപ്പിച്ചത്.കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ സഖി വൺ സ്റ്റോപ്പ്‌ ടീമും ഒരുമിച്ചാണ് പരിപാടി അവതരിപ്പിച്ചത്. കൽപ്പറ്റ നഗരസഭ വാർഡ് കൗൺസിലർ ഷിബു എം. കെ ഉൽഘാടനം ചെയ്ത പരിപാടിക്ക് പ്രിൻസിപ്പാൾ അനിൽ കുമാർ എം. എ നേതൃത്വം നൽകി.എൻ.എസ്. എസ് വടകര റീജിയണൽ കോർഡിനേറ്റർ ഗോപിനാഥൻ വി, പ്രോഗ്രാം ഓഫീസർ ഹഫ്സത്ത് ടി. എസ്, അനീറ്റ, സുനിത ഗോപിനാഥ്, ബബിത, വോളന്റീർ സെക്രട്ടറി ഗൗതം കുമാർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *