April 27, 2026

ചീയമ്പം തീർത്ഥാടന കേന്ദ്രത്തിൽ പിതാക്കന്മാരുടെ ഓർമ്മ ആചരിച്ചു

0
IMG_20220103_204016.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:ചീയമ്പം മോർ ബസേലിയോസ് പള്ളിയിൽ മലബാർ ഭദ്രാസനത്തിന്റെ മുൻ അധിപന്മാരായിരുന്ന അഭി. ശാമുവൽ മോർ പീലക്സിനോസ് തിരുമേനിയുടേയും ഡോ. യൂഹാനോൻ മോർ പീലക്സിനോസ് വലിയ തിരുമേനിയുടേയും ഓർമ്മ ആചരിച്ചു. അനുസ്മരണ സമ്മേളനം പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസന ഡയറക്ടർ ടി.വി. സജീഷ് മുഖ്യപ്രഭാഷണം നടത്തി. വിവിധ തലങ്ങളിൽ കഴിവു തെളിയിച്ച ഡോ.അഞ്ജലി ഭാസ്കർ, ചിപ്പി കുര്യൻ, സി സി വർഗീസ്,മെബിൻ, എർവിൻ എന്നിവരെ യോഗത്തിൽ അനുമോദിച്ചു. വികാരി ഫാ. അജു ചാക്കോ അരത്തംമാമൂട്ടിൽ, ട്രസ്റ്റി വർഗ്ഗീസ് തോട്ടത്തിൽ, സെക്രട്ടറി പി വൈ എൽദോസ്, ഡീക്കൻ യൽദോ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *