April 29, 2024

എൻ. സി.പി. കൽപ്പറ്റ ബ്ലോക്ക് കൺവെൻഷൻ നടത്തി

0
Img 20220105 122155.jpg
കൽപ്പറ്റ: വുഡ്ലാൻഡ്സ് ഓഡിറ്റോറിയത്തിൽ നടന്ന എൻ. സി.പി. കൽപ്പറ്റ ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എം.പി. ഷാബു അധ്യക്ഷത വഹിച്ചു. പാർട്ടിയുടെ സംഘടന പരമായ കാര്യങ്ങളെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറി കെ.ആർ. സുഭാഷ് വിശദികരിച്ചു. ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ, സംസ്ഥാന സെക്രട്ടറി ഡോ എം.പി. അനിൽ, വൈസ് പ്രസിഡണ്ട് പി. അശോക് കുമാർ, ജില്ലാ സെക്രട്ടറിമാരായ കെ.ബി. പ്രേമാനന്ദൻ, വന്ദന ഷാജു, അഡ്വ. എം. ശ്രീകുമാർ, അനുപ് ജോജോ, സലിം കടവൻ, ഷിംജിത്ത് പീറ്റർ, ട്രഷറർ അഡ്വ. കെ.യു. ബേബി ബ്ലോക്ക് പ്രസിഡണ്ട് മാരായ എ.കെ. രവി, മമ്മൂട്ടി എളങ്ങോളി, പോഷക സംഘടന ഭാരവാഹികളായ കെ.മുഹമ്മദലി, നളിനാക്ഷൻ, എം.കെ.ബാലൻ, ഉമാദേവി അഭിനന്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു. ഒൻപത് മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *