October 13, 2026

സീനിയർ മെൻ ആൻറ് വുമൺ ബോക്സിംഗ് മത്സരങ്ങൾ ജനുവരി ഒമ്പതിന്

0
IMG_20220106_174256.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ലാ ഒളിമ്പിക്സ് ഗെയിംസിൻ്റെ  അമേച്വർ ബോക്സിംഗ് അസോസിയേഷൻ്റെ 
സീനിയർ മെൻ ആൻറ് വുമൺ ബോക്സിംഗ് മത്സരങ്ങൾ ജനുവരി ഒമ്പതിന് മാനന്തവാടിയിലെ വയനാട് സ്പോർട്സ് ക്ലബ്ബിൽ നടത്തും,
മാനന്തവാടി മൈസൂർ റോഡിലെ ക്ലബ്ബിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്ന മത്സരങ്ങൾ ഒ ആർ കേളു എം.എൽ എ ഉദ്ഘാടനം  ചെയ്യും.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ  അതാത് സ്ഥാപന മേധാവികൾ സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ, മുനിസിപ്പാലിറ്റി പഞ്ചായത്ത് ഇഷ്യു ചെയ്ത ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ കരുതേണ്ടതാണ്, പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഒമ്പതിന് രാവിലെ 8.30 നുള്ളിൽ വയനാട് സ്പോർട്സ് ക്ലബ്ബിൽ എത്തേണ്ടതാണ്, കൂടുതൽ വിവരങ്ങൾക്ക് വി സി ദീപേഷ്സെക്രട്ടരി ജില്ലാബോക്സിംഗ് അസാസിയേഷൻ 9447682702 ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ബോക്സിംഗ് അസോസിയേഷൻ പ്രസിഡൻ്റ് അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *