September 19, 2026

ഒമിക്രോൺ കോവിഡിനെ തുടച്ച് നീക്കാൻ എത്തിയത് : രണ്ട് മാസത്തിനകം എല്ലാം ശരിയാവും

0
IMG-20220106-WA0066.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബ്രിട്ടൻ :കൊറോണയില്‍ നിന്നും പിറന്നവന്‍ കൊറോണയ്ക്ക് അന്തകനാകുന്ന കാലം വരുന്നുവെന്ന ശക്തമായ സൂചനകള്‍ നല്‍കി ഡാനിഷ് അരോഗ്യവകുപ്പ് മേധാവി രംഗത്തെത്തിയിരിക്കുകയാണ്. വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ജനിതക മാറ്റങ്ങള്‍ ഏറെ സംഭവിച്ച് പല വകഭേദങ്ങള്‍ ഉണ്ടായി. എന്നാല്‍, ഒമിക്രോണ്‍ വകഭേദം ഈ ദുരിതത്തിന് ഒരു അറുതിവരുത്തുമെന്നാണ് അവര്‍ പറഞ്ഞത്. അതിന് അധിക സമയമൊന്നും ആവശ്യമില്ലെന്നും അവര്‍ പറയുന്നു. രണ്ടു മാസത്തിനകം ലോകം പൂര്‍വ്വസ്ഥിതിയിലെത്തുമെന്നാണ് അവര്‍ പറയുന്നത്.
ഡാനിഷ് ടി വി 2 വിനൊട് സംസാരിക്കവേയാണ് ഡെന്‍മാര്‍ക്കിലെ പ്രമുഖ എപിഡെര്‍മോളജിസ്റ്റും സ്റ്റേറ്റ് സിറം ഇന്‍സ്റ്റിറ്റിയുട്ടിന്റെ മേധാവിയുമായ ഡോ. ടൈറ ഗ്രോവ് ക്രൗസ് ഇക്കാര്യം പറഞ്ഞത്. ഇന്‍സ്റ്റിറ്റിയുട്ട് നടത്തിയ പഠനത്തില്‍ ഒമിക്രോണ്‍ ബാധമൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം, ഡെല്‍റ്റ കാലത്തേതിന്റെ പകുതിയായി കുറഞ്ഞതായി അവര്‍ വെളിപ്പെടുത്തി. ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഡെന്‍മാര്‍ക്ക് രണ്ടു മാസത്തിനകം പൂര്‍ണ്ണമായും കോവിഡ് മുക്തമാകുമെന്നും അവര്‍ പറഞ്ഞു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് കൈന്‍ഡ് ലിങ്ക് വഴി സഹായം നല്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടുമാസം കൂടി ഈ ദുരിതം നീണ്ടുനിന്നേക്കുമെന്നും അതിനകം അത് സാവധാനത്തില്‍ ഇല്ലാതെയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങും. അധിക വ്യാപനശേഷിയുള്ളതിനാല്‍, ഓമിക്രോണ്‍ വ്യാപനം മഹാമാരി നീട്ടിക്കൊണ്ടുപോകുമെന്നായിരുന്നു ആദ്യം ഭയന്നിരുന്നത്. എന്നാല്‍, ഇത് മഹാമാരിയെ ഇല്ലാതെയാക്കുമെന്നാണ് ഇപ്പോള്‍ വെളിവാകുന്നതെന്നും അവര്‍ പറഞ്ഞു. പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഓമിക്രോണ്‍ ഡെന്‍മാര്‍ക്കില്‍ അടുത്ത മാസം വ്യാപകമാകും. അത് കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ സുരക്ഷിതമായ ഒരു സാഹചര്യം വന്നുചേരുമെന്നും അവര്‍ സൂചിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *