April 26, 2026

അക്ഷയ ഊര്‍ജ്ജ അവാര്‍ഡ്;അപേക്ഷിക്കാം

0
IMG_20220107_075941.jpg
By ന്യൂസ് വയനാട് ബ്യൂറോ

  കൽപ്പറ്റ : അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡുകള്‍ക്ക് ജനുവരി 21 വരെ അപേക്ഷിക്കാം. പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കാണ് പ്രവര്‍ത്തന മികവ് അനുസരിച്ച് അവാര്‍ഡുകള്‍ നല്‍കുന്നത്.
2019 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും, ഫലകവും, പ്രശസ്തിപത്രവും നല്‍കും. ഈ രംഗത്ത് സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോമിനേഷന്‍ അടിസ്ഥാനത്തില്‍ പ്രത്യേക അവാര്‍ഡ് നല്‍കും. അപേക്ഷ ഫോറവും വിവരങ്ങളും അനെര്‍ട്ടിന്റെ www.anert.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത അപേക്ഷകള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട് , വികാസ് ഭവന്‍ പി. ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ജനുവരി 21 ന് മുമ്പായി ലഭിക്കണം. ടോള്‍ ഫ്രീ നമ്പര്‍: 1800 425 1803.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *