October 16, 2026

“ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ ” റിയാലിറ്റി ഷോയിൽ താരമായി വയനാട്ടുകാരനായ സംറൂദ്

0
IMG_20220107_092344.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :

“ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ ” റിയാലിറ്റി ഷോ യിലെ പ്രധാന താരം വയനാട്ടുകാരനായ സംറൂദ്. സോണി ടെലിവിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ച 'ഇന്ത്യസ് ബെസ്റ്റ് ഡാൻസ് 'റിയാലിറ്റി ഷോയിലാണ് മാനന്തവാടി സ്വദേശിയായ സംറൂദ് മലയാളികളുടെ അഭിമാനമായിരിക്കുന്നത്.
 റിയാലിറ്റി ഷോയുടെ പുതിയ സീസണിൽ ഗ്രാൻഡ്ഫിനാലെ അവസാന അഞ്ച് മത്സരാർത്ഥികളിൽ സംറൂദുഉം ഇടം പിടിച്ചിരിക്കുന്നു. ശരീരചടുലത അവതരണത്തിലൂടെ സോണി ടെലിവിഷൻ കാഴ്ചക്കാരെ വിസ്മയിപ്പി രിക്കുകയാണ് ഈ പ്രതിഭ.
 ആദ്യ റൗണ്ട് മുതൽ ഇതുവരെ നടന്ന എല്ലാ റൗണ്ട് കളിലും ഏകദേശം മുഴുവൻ മാർക്കും നേടിയാണ് ഫൈനലിലെത്തിയത്. 22 – കാരനായ സംറൂദ് നൃത്ത കലക്ക്‌ തന്റെതായ അഭിനയപാടവം കൊണ്ട് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന മത്സരാർത്ഥി എന്ന നിലയിൽ ഏറെ ശ്രദ്ധേയനായി രിക്കുകയാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *