April 26, 2026

ജില്ലയില്‍ 116 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 8.03

0
IMG_20220108_164135.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  116 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 86 പേര്‍ രോഗമുക്തി നേടി. 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.03 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 136235 ആയി. 134548 പേര്‍ രോഗമുക്തരായി. നിലവില്‍ 837 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 803 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 734 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു.
പുതുതായി നിരീക്ഷണത്തിലായ 961 പേര്‍ ഉള്‍പ്പെടെ ആകെ 7438 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 742 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
*രോഗം സ്ഥിരീകരിച്ചവര്‍*
 പനമരം , പൂതാടി 13 വീതം, ബത്തേരി 11 , അമ്പലവയൽ , എടവക , വെള്ളമുണ്ട 7 വീതം , കൽപ്പറ്റ , മൂപ്പൈനാട് 6 വീതം , മുട്ടിൽ , നെന്മേനി , പുൽപ്പള്ളി 5 വീതം , മാനന്തവാടി , തൊണ്ടർനാട് 3 വീതം , കണിയാമ്പറ്റ , മീനങ്ങാടി , മേപ്പാടി , മുള്ളൻകൊല്ലി , നൂൽപ്പുഴ 2 വീതം ,തവിഞ്ഞാൽ , വെങ്ങപ്പള്ളി , വൈത്തിരി ഓരോരുത്തർക്കുമാണ്
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌.
ഇതിനുപുറമെ ദുബായിൽ നിന്ന് വന്ന പൂതാടി സ്വദേശിക്കും , മസ്കറ്റിൽ നിന്ന് വന്ന വെള്ളമുണ്ട സ്വദേശിക്കും , ഡൽഹിയിൽ നിന്ന് വന്ന രണ്ട് കൽപ്പറ്റ സ്വദേശികൾക്കും കർണാടകയിൽ നിന്ന് വന്ന കൽപ്പറ്റ , മുള്ളൻകൊല്ലി , പൂതാടി സ്വദേശികൾക്കും , തമിഴ്നാട്ടിൽ നിന്ന് വന്ന പൂതാടി , പനമരം സ്വദേശിക്കും , മഹാരാഷ്ട്രയിൽ നിന്ന് വന്ന പനമരം സ്വദേശിക്കും , പഞ്ചാബിൽ നിന്ന് വന്ന വെള്ളമുണ്ട സ്വദേശിക്കും , വാരണാസിയിൽ നിന്ന് വന്ന തൊണ്ടർണാട് രോഗം സ്ഥിരീകരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *