April 26, 2026

സൗജന്യ വസ്ത്ര വിതരണം നടത്തി വിദ്യാർഥികൾക്ക് കൈത്താങ്ങായി വേയ് വ്സ്, വിശപ്പ് കൂട്ടായ്മകൾ

0
IMG_20220108_180234.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വേയ്വ്സ് ചാരിറ്റബിൾ സൊസൈറ്റിയും, വിശപ്പ് വാട്സാപ്പ് കൂട്ടായ്മ ഒളവണ്ണയുമായി സഹകരിച്ച് എള്ളു മന്ദം എ എൻ എം യു പി സ്കൂളിലെ കുട്ടികൾക്ക് വസ്ത്ര വിതരണം നടത്തി.
 ചടങ്ങിൽ വേവ്യ്സ് വയനാട് ചെയർമാൻ കെ. എം. ഷിനോജ് അധ്യക്ഷനായി. എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ജോർജ് പട കൂട്ടിൽ വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തു. വിശപ്പ് വാട്സാപ്പ് കൂട്ടായ്മ ചെയർമാൻ റഫ്സ്സൽ ഒളവണ്ണ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീറ ഷിഹാബ്, പി ടി എ പ്രസിഡണ്ട് വി.ഇ. യാക്കോബ്, ഷാഫി പെരുവണ്ണ, കെ.പി. മുരളീധരൻ, റഹ്യാനത്ത് റഷീദ്, , ജെറീഷ് പാണ്ടിക്കടവ്, ബിജു മാത്യു, അഷറഫ് രണ്ടേ നാൽ, ജസ്റ്റിൻ ചെഞ്ചട്ടയിൽ, നിസാർ ബാരിക്കൽ, പൊയിലൻ ലത്തീഫ്, പ്രധാനാധ്യാപിക സി.കെ. ശാന്തി, മാനേജർ സി.കെ. അനന്ത റാം, ജി. അമൃത തുടങ്ങിയവർ പ്രസംഗിച്ചു. ഇരുപതാമത് തവണയാണ് ഒളവണ്ണ വിശപ്പ് കൂട്ടായ്മ വയനാട്ടിൽ സൗജന്യ വസ്ത്രവിതരണം നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *