April 27, 2026

കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തിൽ മാനന്തവാടി രൂപത കിരീടമണിഞ്ഞ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

0
IMG_20220109_150840.jpg
By ന്യൂസ് വയനാട് ബ്യൂറോ
 2021 – ഡിസംബർ 12,  13 തീയതികളിലായി  കെ.സി.വൈ.എം സംസ്ഥാന കലോത്സവം പാലക്കാട് വെച്ച് സംഘടിപ്പിക്കുകയുണ്ടായി.
 ഈ കലാ – സാഹിത്യ മത്സരങ്ങളിൽ,  നിന്നും 28 ഇനങ്ങളിലായി ആയിരത്തിൽപ്പരം മത്സരാർത്ഥികൾ പങ്കെടുത്ത  കലോത്സവത്തിൽ നിന്നാണ് കെ.സി.വൈ എം മാനന്തവാടി രൂപത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്‌.
 കെ. സി.വൈ.എം തലശ്ശേരി രൂപത രണ്ടാംസ്ഥാനവും തിരുവനന്തപുരം ലാറ്റിൻ രൂപത മൂന്നാംസ്ഥാനവും നേടി.
 പാലക്കാട് യുവക്ഷേത്ര കോളേജിൽ വെച്ച് നടന്ന നാൽപ്പത്തിനാലാമത് സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന വേദിയിൽ വച്ചാണ് മാനന്തവാടി രൂപതക്ക്‌ ട്രോഫി നൽകിയത്.
 ചടങ്ങിൽ സംസ്ഥാന സിൻഡിക്കേറ്റ് അംഗമായ ജിഷിൻ മുണ്ടക്കാത്തടത്തിൽ, ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, സംസ്ഥാന സെക്രട്ടറി : റോസ്മേരി തേറുകാട്ടിൽ, സ്ഥാന സെനറ്റ് അംഗവും, രൂപത ജനറൽ സെക്രട്ടറിയുമായ ഡെ റിൻ കൊട്ടാരത്തിൽ, സംസ്ഥാന സെനറ്റ് അംഗം റ്റെസ്സിൻ തോമസ് വയലിൽ,  രൂപതാ ഡയറക്ടർ:  ഫാദർ.അഗസ്റ്റിൻ ചിറക്ക തോട്ടത്തിൽ, ആനിമേറ്റർ : സാലി സി.എം.സി  എന്നിവരും   ചേർന്നാണ് ചാമ്പ്യൻഷിപ്പ് സ്വീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *