April 26, 2024

ദേശിയ പണിമുടക്ക് വിജയിപ്പിക്കുക; കെ.എസ്.ടി.എ ജില്ലാ സമ്മേളനം സമാപിച്ചു

0
Img 20220109 185825.jpg

കണിയാമ്പറ്റ:കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 23,24 തീയ്യതികളിലായി നടക്കുന്ന പണിമുടക്ക്‌ വിജയിപ്പിക്കാൻ കെഎസ്‌ടിഎ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴര വർഷമായി രാജ്യത്ത്‌ അധികാരത്തിലുള്ള മോദി സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക–-വ്യാവസായി മേഖലകൾ പൂർണമായും കോർപ്പറേറ്റുകൾക്ക്‌ കൈമാറി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും സേവനമേഖകളിൽ നിന്നും സമ്പൂർണമായ പിൻമാറ്റമാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്‌. ദേശീയ വിദ്യാഭ്യാസനയത്തിന്റെ മറവിൽ വിദ്യാഭ്യാസമേഖല കാവിവൽക്കരിക്കാനുള്ള നടപടികളാണ്‌ സർക്കാർ സ്വീകരക്കുന്നത്‌. പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കുക സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, ഉച്ചഭക്ഷണവിഹിതം വർധിപ്പിക്കുക ,വയനാട് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസ് സംവിധാനം പുന:ക്രമീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
   പൊതുചർച്ചകൾക്ക്‌ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം ടി ആർ മഹേഷ്‌ കുമാർ, ജില്ലാ സെക്രട്ടറി വിൽസൺ തോമസ്‌ എന്നിവർ മറുപടി പറഞ്ഞു. കെ ടി വിനോദൻ, എം കെ സ്വരാജ്‌, എൻ മുരളീധരൻ, എം കെ രമേഷ്‌കുമാർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ കെ വി ബെന്നി, സി സി വിനോദ്‌ കുമാർ, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ പി.ജെ.ബിനേഷ്, വി.എ.ദേവകി എന്നിവർ സംസാരിച്ചു.
   ട്രേഡ്‌ യൂണിയൻ സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്‌ അജയകുമാർ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ കെ രാജേഷ്‌, കെജിഒഎ സംസ്ഥാനകമ്മിറ്റി അംഗം വി പി. മോഹൻദാസ്‌, കെജിഎൻഎ ജില്ലാ സെക്രട്ടറി എ ആർ രശോഭ്‌ കുമാർ, പിഎസ്‌സിഇയു സംസ്ഥാന സെക്രട്ടറിയറ്റംഗം എം ദേവകുമാർ എന്നിവർ സംസാരിച്ചു. വിൽസൺ തോമസ്‌ സ്വാഗതവും ബിനുമോൾ ജോസ്‌ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *