April 27, 2026

ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.86

0
IMG_20220109_175336.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 43 പേര്‍ രോഗമുക്തി നേടി. 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.86 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 136354 ആയി. 134591 പേര്‍ രോഗമുക്തരായി. നിലവില്‍ 889 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 860 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 755 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു.
പുതുതായി നിരീക്ഷണത്തിലായ 1123 പേര്‍ ഉള്‍പ്പെടെ ആകെ 8267 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1111 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 14 , പുൽപ്പള്ളി 13 , കൽപ്പറ്റ 10 , മുള്ളൻകൊല്ലി 9 , പൂതാടി , മുട്ടിൽ 8 വീതം , മൂപ്പൈനാട് 7 , മാനന്തവാടി , പനമരം , നെന്മേനി 4 വീതം , അമ്പലവയൽ , കണിയാമ്പറ്റ ,കോട്ടത്തറ , നൂൽപ്പുഴ , പടിഞ്ഞാറത്തറ 3 വീതം , എടവക ,മേപ്പാടി , പൊഴുതന , തിരുനെല്ലി , തൊണ്ടർനാട് , വൈത്തിരി 2 വീതം , തവിഞ്ഞാൽ , മീനങ്ങാടി , വെങ്ങപ്പള്ളി ഓരോരുത്തർക്കുമാണ്
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌.
ഇതിനുപുറമെ സൗദിയിൽ നിന്ന് വന്ന മാനന്തവാടി സ്വദേശിക്കും ,
മഹാരാഷ്ട്രയിൽ നിന്ന് വന്ന അമ്പലവയൽ , പുൽപ്പള്ളി സ്വദേശികൾക്കും കർണാടകയിൽ നിന്ന് വന്ന രണ്ട് കൽപ്പറ്റ സ്വദേശികൾക്കും , പുൽപ്പള്ളി സ്വദേശിക്കും , തമിഴ്നാട്ടിൽ നിന്ന് വന്ന മീനങ്ങാടി , ബത്തേരി സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *