March 29, 2024

ഖാദി ബോര്‍ഡില്‍ ശബള പരിഷ്‌കരണം നടപ്പിലാക്കണം

0
Img 20220109 195152.jpg
കല്‍പ്പറ്റ: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ പതിനൊന്നാം ശബള പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കണമെന്നും, ബോര്‍ഡിനെ ഡിപ്പാര്‍ട്ട്‌മെന്റാക്കണമെന്നും കൂടാതെ വിരമിച്ച ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉടന്‍ കൊടുത്ത് തീര്‍ ക്കുക, മെഡിസെപ്പ് പദ്ധതി ബോര്‍ഡിലും നടപ്പില്‍ വരുത്തുക, ഖാദി തൊഴിലാളികളുടെ മിനിമം വേതനം പരിഷ്‌ക്കരിക്കുക എന്നിവ ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ 58ാം സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ ജീവനക്കാരെ രാഷ്ട്രീയ പകപോക്കലിലൂടെ അന്യായമായ സ്ഥലമാറ്റം അവസാനിപ്പിക്കാന്‍ ബോര്‍ഡ് അധികാരികള്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. സമ്മേളം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ധിഖ് എം.എല്‍ എ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം ഐ.സി.ബാലകൃഷന്‍ എം.എല്‍.എയും , സമാപന സമ്മേളനം ഗോകുല്‍ദാസ് കോട്ടയിലും ഉദ്ഘാടനം ചെയ്തു. പി.ദിലീപ് കുമാര്‍ പി.പി. ആലി, കെ.കെ.അബ്രഹാം, എം.എ. ജോസഫ്. മോബിഷ് പി.തോമസ്, ഷാജു ജോണ്‍ , വി .സത്യന്‍, പി.സഫ് വാന്‍, ബി.എസ്.രാജീവ്. പി.ശോഭനകുമാരി, പി.എസ്.ഗിരീഷ് കുമാര്‍.എന്‍.വിജയകുമാര്‍. ബൈജു കുമാര്‍. സക്കീര്‍ അഹമ്മദ് ബൂട്ടോ, എസ്.ഷിഹാബുദ്ധീ ന്‍,കെ.എം. ജംഹര്‍.,ഒ. എ.സിദ്ധിഖ്, ഹേമകുമാര്‍, കെ.വി.ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റായി അഡ്വ.ടി.സിദ്ധിഖ് എം.എല്‍ എ യും ജനറല്‍ സെകട്ടറിയായ് ബി.എസ് രാജീവിനേയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ സക്കീര്‍ അഹമ്മദ് ബൂട്ടാ (വര്‍ക്കിംഗ് പ്രസിഡന്റ്) വൈ.പ്രസിഡന്റ് പി. ദിലീപ് കുമാര്‍, ഷിഹാബുദ്ധീന്‍ .എസ്, കൃഷ്ണ . ടി, ഹേമകുമാര്‍ . എസ്
സെകട്ടറി സുഭാഷ്.പി, ബൈജു കുമാര്‍ . എം, വിജയകുമാര്‍ .എന്‍ , സനൂപ് നമ്പ്രാന്‍ .
ജോ.സെകട്ടറി – അശ്വതി .എസ് , അനു . എം.ആര്‍. പ്രീത .സി ,ശിവദാസ് . കെ.
ട്രഷറര്‍ – ശ്യാം കുമാര്‍ .എസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *