June 6, 2026

ജില്ലയിൽ ഡി.വൈ.എഫ്.ഐ മേഖലാ സമ്മേളനങ്ങൾക്ക് തുടക്കമായി.

0
IMG_20220109_202212.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിൽ ഡി.വൈ.എഫ്.ഐ മേഖലാ സമ്മേളനങ്ങൾക്ക് തുടക്കമായി.
കൽപ്പറ്റ: അമ്പത്തിയെട്ട് മേഖലകളിലായി  എട്ട് സമ്മേളനങ്ങളാണ് ഞായറാഴ്ച പൂർത്തിയായത് .
മാർച്ച് 26, 27 തീയ്യതികളിലായി ബത്തേരിയിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് യൂണിറ്റ്, മേഖലാ, ബ്ലോക്ക് സമ്മേളനങ്ങൾ നടക്കുന്നത്. 
കൽപ്പറ്റ സൗത്ത് മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡണ്ട് കെ.എം ഫ്രാൻസിസ് , ജില്ലാ കമ്മിറ്റി അംഗങ്ങളായ സഹിഷ്ണ ബിനീഷ്, സനൽകുമാർ കെ.ടി എന്നിവർ സംസാരിച്ചു. 
മൂലങ്കാവ് മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം.വി.വിജേഷ്, പൊഴുതന മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഷിജിഷിബു, പാലക്കമൂല മേഖലാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ ജിതിൻ, അഞ്ചുകുന്ന് മേഖലാ സമ്മേളനം 
ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോജോണി, എടവക മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി സുധീഷ് ,  തവിഞ്ഞാൽ മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഷംസുദീൻ, തിരുനെല്ലി മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം അർജ്ജുൻ ഗോപാൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *