April 27, 2026

ജില്ലയില്‍ 67 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10

0
IMG_20220110_170935.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  വയനാട് ജില്ലയില്‍ ഇന്ന്  67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 71 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.10 ആണ്. 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 136421 ആയി. 134662 പേര്‍ രോഗമുക്തരായി. നിലവില്‍ 937 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 910 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 755 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1023 പേര്‍ ഉള്‍പ്പെടെ ആകെ 8781 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 637 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി 8, മുള്ളന്‍കൊല്ലി , പുല്‍പ്പള്ളി 5 വീതം , കല്‍പ്പറ്റ , മേപ്പാടി , മൂപ്പൈനാട് , നെന്മേനി , ബത്തേരി 4 വീതം , എടവക , വെങ്ങപ്പള്ളി 3 വീതം ,അമ്പലവയല്‍, കണിയാമ്പറ്റ ,മീനങ്ങാടി , മുട്ടില്‍ , പൂതാടി 2 വീതം , പടിഞ്ഞാറത്തറ, തരിയോട് , തവിഞ്ഞാല്‍ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *