April 27, 2026

മുള്ളൻകൊല്ലി പഞ്ചായത്തിൽ ലഹരിവിരുദ്ധറാലിയും സെമിനാറും നടത്തി

0
IMG_20220111_121521.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി : മുള്ളൻകൊല്ലി ലൈബ്രറി കൗൺസിലിന്റെ യും, പഞ്ചായത്ത് സമിതിയുടെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും,സെമിനാറും നടത്തി.പഞ്ചായത്ത് സമിതി കൺവീനർ  ഉണ്ണിക്കുട്ടൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം. പി. ടി പ്രകാശൻ സ്വാഗതമാശംസിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.കെ സത്താർ സെമിനാർ ഉദ്ഘാടനം ചെയ്തു.വിമുക്തി മിഷൻ ബത്തേരി താലൂക്ക് കോഡിനേറ്റർ നിക്കോളാസ് ജോസ് വിഷയമവതരിപ്പിച്ചു.
യോഗത്തിൽ രണ്ടാം വാർഡ് മെമ്പർ ജോസ് നെല്ലേടം, പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വൈസ്. പ്രിൻസിപ്പൽ  രാമചന്ദ്രൻ മാസ്റ്റർ, പെരിക്കല്ലൂർ ഗവൺമെന്റ് ഹെഡ്മിസ്ട്രസ് ഷീല ടീച്ചർ, പതിനഞ്ചാം വാർഡ് മെമ്പർ കെ. ചന്ദ്രബാബു, പി.ടി.എ പ്രസിഡണ്ട് പി.പി ജോൺ എന്നിവർ സംസാരിച്ചു.
 പഞ്ചായത്ത് സമിതി ചെയർമാൻ സജി ജോസഫ് ആക്കാന്തിരി നന്ദി രേഖപ്പെടുത്തി.
ഗവൺമെന്റ്. എച്ച്.എസ്.എസ് പെരിക്കല്ലൂർ  സ്കൂളിന്റെ യും സഹകരണം ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *