April 16, 2024

ബിഷപ് ജോസഫ് മോര്‍ ഗ്രിഗോറിയോസ് ജെക്‌സ് അധ്യക്ഷനായി ചുമതലയേറ്റു

0
Img 20220111 210232.jpg
കല്‍പ്പറ്റ:മലബാര്‍ ഭദ്രാസനത്തിന്റെ കീഴിലുള്ള ദി ജാക്കോബൈറ്റ് എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി (ജെക്സ്)യുടെ അധ്യക്ഷനായി യാക്കോബായ സഭാ മെത്രാപോലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മോര്‍ ഗ്രിഗോറിയോസിനെ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ ചുമതലപ്പെടുത്തിയെന്ന് ജെക്സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി ഭദ്രാസന മെത്രാപോലീത്തയും ശ്രേഷ്ഠ കാതോലിക്കാബാവയുടെ സഹായ സ്ഥാനിയുമാണ് ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനി. അദ്ദേഹം ജെക്സിന്റെ അധ്യക്ഷ പദവിയിലേക്ക് വരുന്നത് വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന വയനാടിന് ഏറെ പ്രതീക്ഷ പകരുന്നതാണെന്ന് സെസൈറ്റി സെക്രട്ടറിയും കോര്‍പറേറ്റ് മാനേജരുമായ പ്രഫ. കെ.പി തോമസ്, ട്രഷറര്‍ ഫാ. ജോസഫ് പള്ളിപ്പാട്ട്, കാമ്പസ് കോഓര്‍ഡിനേറ്റര്‍ അനീഷ് മാമ്പള്ളി, ഭദ്രാസന വൈദീക സെക്രട്ടറി ഫാ. ജോര്‍ജ് കൗങ്ങുംപിള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജോസഫ് മോര്‍ ഗ്രിഗോറിയോസ് ഇന്ന് മീനങ്ങാടി 54ലെ ജെക്സ് കാമ്പസ് സന്ദര്‍ശിക്കുകയും കാമ്പസിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. പുതിയ അധ്യക്ഷന്റെ നിര്‍ദേശാനുസരണം ഈ അധ്യയന വര്‍ഷം തന്നെ ജെക്സിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍ സജ്ജീകരിക്കും. ശാമുവേല്‍ മോര്‍ പീലക്സിനോസ് തിരുമേനിയുടെ സ്മരണക്കായി ജെക്സ് കാമ്പസില്‍ ഒരുക്കിയ സെന്‍ട്രല്‍ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം ഇന്ന് ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം പുസ്തക ചലഞ്ചിനും തുടക്കമിടും. പുണ്യശ്ലോകനായ ഡോ. യൂഹാനോന്‍ മോര്‍ പീലക്സിനോസ് വലിയ തിരുമേനിയുടെ സ്മരണക്കായി കാമ്പസില്‍ സജ്ജമാക്കിയ സെന്‍ട്രല്‍ ഓഡിറ്റോറിയത്തിന്റെ സമര്‍പ്പണ ചടങ്ങും ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനി നിര്‍വഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *