March 29, 2024

ഒളിമ്പിക് ഗെയിംസ് ; റോഡ് സൈക്ലിങ് മത്സരം നടത്തി

0
Img 20220111 210551.jpg
പനമരം : ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി , വയനാട് ജില്ലാ സൈക്ലിംങ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം. ആസ്യ ടീച്ചർ ഉത്ഘാടനം ചെയ്തു. സൈക്ലിംങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞ യോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലീം കടവൻ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. സുബൈർ കെ.ടി, സാജിദ് എൻ.സി, ഇസ്മയിൽ കെടി , നവാസ് കാരാട്ട്, മിഥുൻ വർഗീസ് , അർജുൻ തോമസ്, നജിമുദ്ധീൻ യഹിയ, തേജസ് വി.എസ്. എന്നിവർ സംസാരിച്ചു. വയനാട് സൈക്ലിങ് ക്ലബ് പ്രസിഡണ്ട് ജംഷീദ് തെക്കേടത്ത് നന്ദി പറഞ്ഞു.
 ദീർഘകാലമായി കായിക രംഗത്തിന് സമഗ്ര സംഭാവന നൽകിയ സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡണ്ട് സലീം കടവനെ വേദിയിൽ ആദരിച്ചു. വയനാട്ടിൽ നിന്നും ആദ്യമായി സൈക്ലിംങ് കമ്മീഷിയർമാരായി തെരഞ്ഞെടുക്കപെട്ട സുബൈർ ഇള കുളം, സാജിദ് .എൻ.സി, മിഥുൻ വർഗീസ് എന്നിവരേയും ആ ദരിക്കുകയുണ്ടായി. അതോടൊപ്പം പനമരം ഗവ.ഹൈസ്കൂൾ അധ്യാപകനായി നവാസ് കരാട്ടിനേയും ആദരിക്കുകയുണ്ടായി.
     സീനിയർ വിഭാഗത്തിൽ ആൺ / പെൺ വിഭാഗത്തിലായിരുന്നു മത്സരം … അതോടൊപ്പം ജൂനീയർ , മാസ്റ്റർ വിഭാഗങ്ങളിലായി പ്രത്യേക മത്സരവും നടത്തുകയുണ്ടായി. സമാപന സമ്മേളനം പനമരം ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് തോമസ് പാലാക്കാലയിൽ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജീഷ് സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. ഡോ. മുഹമ്മത് സാജിത് , സുധീഷ് സി.പി., ഷൈജ ൽകുന്നത്ത് , യൂനസ് പൂമ്പാറ്റ, ബഷീർ വി എന്നിവർ സംസാരിച്ചു.
  വിജയികൾക്കുള്ള മെഡലും, സർട്ടിഫിക്കറ്റുകളും ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് തോമസ് പാലാക്കാലയിൽ നിർവഹിച്ചു.
    സീനിയർ പുരുഷ വിഭാഗത്തിൽ ഫിറോസ് അഹമ്മത് , , ഷാംലിൻ ഷറഫ് , മുഹമ്മത് നാജി ഹ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി.
   മത്സരഫലം:
  ജൂനിയർ ആൺ : അമൽജിത്ത് (ഒന്ന്), മുഹമ്മത് നിഷാദ് (രണ്ട് ) മുഹമ്മത് ആഗ്നസ് (മൂന്ന് )
ജൂനിയർ (പെൺ) മഹി സുധി , (ഒന്ന്) അയ്ഫ മെഹറിൻ (രണ്ട്)
വുമൺ : ജിസ്നി . എം.പി (ഒന്ന്) മീരാ സുധി (രണ്ട്)
മാസ്റ്റേഴ്സ് : ഷൈജ ൽ കുന്നത്ത് (ഒന്ന്) സുധീഷ് സി.പി (രണ്ട്) അനൂപ് ജോ ജോ (മൂന്ന് )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *