April 25, 2024

വ്യാപാരമേഖലയിലെ മാന്ദ്യം ;സർക്കാർ ഇടപെടണം

0
Img 20220111 205929.jpg
  പുൽപ്പള്ളി :  അതിരൂക്ഷമായ കോവിഡ് കാല ദുരിതങ്ങൾ പേറുന്ന വ്യാപാര മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് ജനറൽബോഡി ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് ശ്രീ.കെ.കെ. വാസുദേവൻ അവർകൾ യോഗം ഉദ്ഘാടനം ചെയ്തു.നോട്ടു നിരോധനവും,തുടർന്നു വന്ന പ്രളയങ്ങളുടെയും മറ്റും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിച്ചുകൊണ്ടിരുന്ന വ്യാപാരി സമൂഹത്തിനുമേൽ കൂനിന്മേൽ കുരു വെന്ന കണക്കിൽ വന്ന കോവിഡ് പ്രതിസന്ധികൾ ഈ സമൂഹത്തിൻെറ നട്ടെല്ല് ഒടിച്ചിരിക്കുന്ന അവസ്ഥയാണെന്ന് യോഗം വിലയിരുത്തി ഇത്തരുണത്തിൽ വ്യാപാരി സമൂഹത്തെ കൈ പിടിച്ചുയർത്താനായുള്ള പാക്കേജുകൾ പ്രഖ്യാപിക്കാൻ ഭരണാധികാരികൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രസിഡൻറ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അജിമോൻ .കെ. എസ് സ്വാഗതം ആശംസിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഒ.വി. വർഗീസ്, ജില്ലാ ട്രഷറർ ഇ.ഹൈദ്രു,ജില്ലാ വൈസ് പ്രസിഡൻറ് കെ.ഉസ്മാൻ,ബാബു,ഇ.ടി,
പി.സി.ബേബി, കെ.ജോസഫ്,ബാബു രാജേഷ്, ബാബു. സി.കെ. എന്നിവർ പ്രസംഗിച്ചു.
പ്രസിഡണ്ടായി മാത്യു മത്തായി ആതിര, ജനറൽസെക്രട്ടറിയായി അജിമോൻ.കെ.എസ്, ട്രഷററായി കെ.ജോസഫ് എന്നിവരെ യോഗം തിരഞ്ഞെടുത്തു.
ജോസ് കുന്നത്ത് ,മുഹമ്മദ് ഇ.കെ,ബേബി എം.കെ, വേണുഗോപാൽ,റഫീഖ്. കെ.വി,ഹംസ,ഷാജിമോൻ, വികാസ് ജോസഫ്,അജേഷ്, ഷൈജു,സുനിൽ ജോർജ് എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *