September 26, 2026

യുവജന ദിനം ആചരിച്ചു

0
IMG_20220112_184944.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

വെള്ളമുണ്ടഃ മടത്തുംകുനി സാംസ്കാരിക നിലയത്തിൽ ദേശീയ യുവജന ദിനാചരണവും യുവ പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം  ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.
കെ.തോമസ്,ജോയ് പള്ളിപ്പുറം,രാധ.സി തുടങ്ങിയവർ സംസാരിച്ചു.
ജനുവരി ആദ്യവാരം 
നേപ്പാളിലെ കാട്മണ്ഡുവിൽ നടന്ന അന്താരാഷ്ട്ര
ടെന്നീസ്ബോൾ ക്രിക്കറ്റ്
ടൂർണമെന്റിൽ ഇന്ത്യൻ ടീമിലെ മികച്ച ഓൾ റൗണ്ടറായി തിളങ്ങി രാജ്യത്തിന് അഭിമാന വിജയം സമ്മാനിച്ച വെള്ളമുണ്ട മടത്തുംകുനി വാർഡ് പരിധിയിലെ വലക്കോട്ടിൽ കോളനിയിലെ കുമാരി ആദിത്യയെ യുവജന ദിനാചരണത്തോടനുബന്ധിച്ചു ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *