April 27, 2026

‘കുഞ്ഞായിരുന്നില്ലേ, കൊന്നു കളഞ്ഞില്ലേ കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല’;ഡി.വൈ.എഫ്.ഐ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

0
IMG_20220114_072501.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ഇടുക്കി പൈനാവ് എൻജിനീയറിംഗ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. 
“കുഞ്ഞായിരുന്നില്ലേ..
കൊന്നു കളഞ്ഞില്ലേ..
കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല..” എന്ന മുദ്രാവാക്യമുയർത്തിയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. 
വി.എൻ . ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. റഫീഖ് സ്വാഗതവും കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. ജില്ലാ ട്രഷറർ എം.വി. വിജേഷ്, സംസ്ഥാന കമ്മിറ്റി അംഗം ഷിജിഷിബു , ലിജോ ജോണി, കെ.ആർ ജിതിൻ, കെ.മുഹമ്മദലി, സുധീഷ് കെ.ജി, അർജുൻ ഗോപാൽ , എം.രമേഷ് , യൂസഫ് ചെമ്പൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *