May 5, 2024

മിഥുമോളെ ഡി.വൈ.എഫ്.ഐ ആദരിച്ചു

0
Img 20220115 075220.jpg
കൽപ്പറ്റ:ബത്തേരി ചെതലയത്തുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രൈബൽ സ്റ്റഡി സെൻ്ററിൽ സോഷ്യോളജി ലക്ചററർ ആയി നിയമിക്കപ്പെട്ട മിഥുമോളെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു. പൂതാടി ഗ്രാമപഞ്ചായത്തിൽ എല്ലാക്കാല്ലി ഊരാളി കോളനിയിലെ ബൊമ്മൻ- വസന്ത ദമ്പതികളുടെ മകളായ മിഥുമോൾ ജീവിത പ്രതിസന്ധികളോട് പടപൊരുതിയാണ് ഉന്നത വിജയം കൈവരിച്ചിരിക്കുന്നത്.
 മിഥുമോളുടെ വീട്ടിലെത്തി ഡി.വൈ.എഫ്.ഐയുടെ ഉപഹാരം ജില്ലാ സെക്രട്ടറി കെ.റഫീഖ് കൈമാറി. ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ് , സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു, പുൽപ്പളളി ബ്ലോക്ക് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, പ്രസിഡണ്ട് അജിത് കെ ഗോപാൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷാഫി, എ.എം. പ്രസാദ്, കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം എ.വി.ജയൻ, ജിഷ്ണുഷാജി, നിധിൻ , ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *