June 24, 2026

ലഭിച്ച മുഴുവൻ സാമൂഹിക പെൻഷനും തീർപ്പാക്കി മാനന്തവാടി നഗരസഭ

0
IMG_20220115_103044.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭയിൽ സാമൂഹിക സുരക്ഷാ പെൻഷനുവേണ്ടി ലഭിച്ച മുഴുവൻ അപേക്ഷകളും തീർപ്പാക്കിയാതായി പ്രഖ്യാപിച്ചു. 2021ജനുവരി 13ന് ആണ് നഗരസഭയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചുമതലയേറ്റത്. തുടർന്നുള്ള ഒരു വർഷം ലഭിച്ച മുഴുവൻ പെൻഷൻ അപേക്ഷകളും തീർപ്പാക്കുവാൻ സാധിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷയിൽ കത്തുകൾ അയച്ചു. ഒരു വർഷത്തിനിടെ 627വാർധക്യ കാല പെൻഷൻ. 86 വിധവാ പെൻഷൻ.40 വികലാംഗ പെൻഷൻ. 17 കാർഷിക പെൻഷൻ. 5 അവിവാഹിത പെൻഷൻ എന്നിങ്ങനെ ആകെ 765 പെൻഷനുകളാണ് വിതരണം ചെയ്തു തുടങ്ങിയത്.
മികച്ച സേവനം നടത്തിയ ജീവനക്കാരെ നഗരസഭാ ചെയർ പേഴ്സൺ സി കെ രത്നവല്ലിയുടെ നേതൃത്വത്തിൽ ആദരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു . 
നഗരസഭാ സെക്രട്ടറി സന്തോഷ് മാമ്പള്ളിക്ക് വൈ ചെയർപേഴ്സൺ പി വി എസ് മൂസ്സ ഉപഹാരം കൈമാറി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *