September 18, 2026

അമ്പലവയൽ ആസിഡ് ആക്രമണത്തിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20220117_171023.jpg
By ന്യൂസ് വയനാട് ബ്യൂറോ
 അമ്പലവയൽ:അമ്പലവയൽ ആസിഡ് ആക്രമണത്തിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം ഭാര്യക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ കണ്ണൂർ കൊട്ടിയൂർ അമ്പലക്കുന്ന് പി.സി. സനിൽകുമാറിൻ്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്.
അമ്പലവയൽ ഫാന്റം റോക്കിന് സമീപത്ത് വെച്ചു കഴിഞ്ഞ ദിവസമാണ് സ്ത്രീയ്ക്കും 10 വയസുള്ള കുട്ടിക്കും നേരെ ആസിഡ് ആക്രമണമുണ്ടായത്. അക്രമി ഭർത്താവാണെന്ന സംശയം നേരത്തെ തന്നെയുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും ചികിത്സയിലാണ്.
ഇന്ന് ഉച്ചയോടെ 
കണ്ണൂർ കൊടുവള്ളി റെയിൽവേ ട്രാക്കിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുണ്ട്.പോലീസ് അനന്തര നടപടികൾ സ്വീകരിച്ച് വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *