April 25, 2024

ജില്ലയിലെ സെമിത്തേരി അക്രമണങ്ങൾ പ്രത്യേക സംഘം അന്വേഷിക്കണം ; സി സി എഫ്

0
Img 20220117 181128.jpg
മാനന്തവാടി: വയനാട് ജില്ലയിലെ ഒന്നിലധികം ക്രൈസ്തവ കപ്പേളകളും സെമിത്തേരികളും രാത്രി കാലങ്ങളിൽ അക്രമിക്കപ്പെടുകയും കല്ലറകൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്നതിൽ ക്രിസ്ത്യൻ കൾച്ചറൽ ഫോറം ആശങ്ക അറിയിച്ചു. തകർക്കപ്പെട്ട മാനന്തവാടി കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരി ക്രിസ്ത്യൻ കൾച്ചറൽ ഫോറം നേതാക്കൾ സന്ദർശിച്ചു. അസമയത്ത് സാമുഹ്യ വിരുദ്ധരായ ചില ആളുകൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിലെ യഥാർത്ഥ പ്രതികളെ യഥാസമയം കണ്ടെത്താൻ ഔദ്യോഗിക സംവിധാനങ്ങൾക്ക് കഴിയാത്തതിനാൽ അത് ജില്ലയിലെ മതസൗഹാർദ്ധന്തരീക്ഷത്തിൽ സംശയത്തിൻ്റെ വിത്തുപാകുന്നതിന് ഇടയാക്കും.നഗരങ്ങളുടെ പരിധിക്കുള്ളിൽ വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്ന സെമിത്തേരികളിൽ സാമൂഹ്യ വിരുദ്ധർ പ്രവേശിക്കാതെ ഇത്തരം സ്ഥലങ്ങളും പോലീസ് നൈറ്റ് പട്രോളിങ്ങിൻ്റെ ഭാഗമാക്കണമെന്നും സി സി എഫ് അധികാരികളോട് ആവശ്യപ്പെട്ടു.ജില്ലയിലെ ക്രൈസ്തവ സെമിത്തേരികൾ മാത്രം ഇത്തരം നശിപ്പിക്കൽ പ്രക്രിയക്ക് വിധേയമാകുന്നതെന്തുകൊണ്ടാണെന്നും അന്വേഷിക്കണം.സാമൂഹ്യ വിരുദ്ധരും മയക്കുമരുന്നിനും അടിമപെട്ടവരേയും മറയാക്കി സമാധാന അന്തരീക്ഷത്തേ തകർക്കാൻ ശ്രമിക്കുന്ന ചിദ്ര ശക്തികൾ തുടർക്കഥയാവുന്ന ഇത്തരം പ്രവർത്തികൾക്ക് പുറകിൽ പ്രവർത്തിക്കുന്നുണ്ടോ എന്നതും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു കൊണ്ടുവരാനാകൂ. ജില്ലയിൽ സമീപകാലങ്ങളിൽ നടന്നിട്ടുള്ള സമാന സംഭവങ്ങളും ഇപ്പോഴത്തേ അക്രമണവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന് പുതിയ പശ്ചാത്തലത്തിൽ ജില്ല തലത്തിൽ പ്രത്യേക അന്വേഷണ സംഘത്തേ വെച്ച് അന്വേഷിക്കണമെന്നും സെമിത്തേരി സന്ദർശനത്തിനു ശേഷം നേതാക്കൾ ആവശ്യപ്പെട്ടു. മാനന്തവാടി രൂപത പി ആർ ഒ  ഫാ . ജോസ് കൊച്ചറയ്ക്കൽ ,സിസി എസ് എസ് ചെയർമാൻ ഫാ . വില്ല്യം രാജൻ, ക്രിസ്ത്യൻ കൾച്ചറൽ ഫോറം ചെയർമാൻ കെ .  ജേ ക്കബ്, ജനറൽ സെക്രട്ടറി സാലു അബ്രാഹം മേച്ചേരിൽ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *