April 20, 2024

ഡിജിറ്റൽ ഡ്രോൺ സർവ്വേ; ജനപങ്കാളിത്തതോടെ നടത്താൻ സാധിച്ചാൽ വിജയം ഉറപ്പ് -ഒ.ആർ.കേളു എം.എൽ.എ

0
Img 20220117 184533.jpg
 മാനന്തവാടി :ഡിജിറ്റൽ ഡ്രോൺ സർവ്വേ ജനപങ്കാളിത്തതോടെ നടത്താൻ സാധിച്ചാൽ വിജയം ഉറപ്പെന്ന് ഒ.ആർ.കേളു എം.എൽ.എ.ഡിജിറ്റൽ ഡ്രോൺ സർവ്വേ ജില്ലാ തല ഉദ്ഘാടനം മാനന്തവാടിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക കാലഘട്ടത്തിൽ ഇത്തരം ഡിജിറ്റൽ സർവ്വേകൾ നാടിനും പൊതുജനത്തിനും ആവശ്യമാണ്. ഡിജിറ്റൽ ഡ്രോൺ സർവ്വേകൾ നടത്തുമ്പോൾ ജനപങ്കാളിത്തത്തോടെ നടത്താൻ കഴിയണം. അത്തരം സഹകരണങ്ങൾ വിജയത്തിലേക്ക് നയിക്കാൻ ഇടയാക്കും. കുടുംബശ്രീ പോലുള്ളവരുടെ സഹകരണം ഈ കാര്യത്തിൽ തേടാവുന്നതാണെന്നും എം.എൽ.എ. പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, സബ്ബ് കലക്ടർ ആർ.ശ്രീലക്ഷ്മി, തഹസിൽദാർ ജോസ് ചിറ്റിലപ്പള്ളി, ജില്ലാ നോഡൽ ആർ. ജോയി, മാനന്തവാടി പോലീസ് സബ്ബ് ഇൻസ്പക്ടർ എം.നൗഷാദ്, ബത്തേരി സർവ്വേ സൂപ്രണ്ട് ഷാജി കെ പണിക്കർ, മാനന്തവാടി സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ വിരേന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news