September 17, 2026

പോസ്റ്റർ രചനാ മത്സരം

0
IMG_20220117_201818.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  മാർച്ച് 3-ന് ലോക വന്യജീവി ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ “നമ്മുടെ പ്രകൃതിയെ സംരക്ഷിക്കൂ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു.
ജൈവവൈവിധ്യം, പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് കേരളത്തിലെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ മത്സരം കൊണ്ട് ലക്ഷ്യമിടുന്നത്.
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും അതിനായുള്ള മാർഗ്ഗങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ ആശയങ്ങളുടെ കലാപരമായ പ്രതിനിധാനമായിരിക്കണം പോസ്റ്ററുകൾ.
വിഷയം: നമ്മുടെ പ്രകൃതിയെ സംരക്ഷിക്കൂ
സമർപ്പിക്കാനുള്ള അവസാന തീയതി: 2022 ഫെബ്രുവരി 20
മത്സരം നടക്കുന്ന തീയതി – 27 ഫെബ്രുവരി 2022
 
കൂടുതൽ വിവരങ്ങൾക്ക് https://aranyakam.org/poster-design-competion-for-students-ml/
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *