April 20, 2024

ഓക്സ്ഫാം ഇന്ത്യാ റിപ്പോർട്ട് , ഞെട്ടലുണ്ടാക്കുന്നു

0
Img 20220118 172814.jpg
തയ്യാറാക്കിയത് 
സി.ഡി. സുനീഷ്
ന്യൂസ് എഡിറ്റർ 
ന്യൂസ് വയനാട്.
ഓക്സ്ഫാം ഇന്ത്യയുടെ പുതിയ പഠന റിപ്പോർട്ട്  നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് .
കോവിഡ് തരംഗം ആഞ്ഞുവീശിയതിൻ്റെ പിന്നാലെ വന്ന ഈ പഠന
റിപ്പോർട്ട് രാഷ്ട്രീയ വിശകലനങ്ങൾക്ക് ഇടവരുത്തിയിരിക്കയാണ്.
 2020ൽ മാത്രം 4.6 കോടി ഇന്ത്യക്കാർ അതിദാരിദ്ര്യത്തിലേക്ക് വഴുതി വീണിട്ടുണ്ട് , ഇതാകട്ടെ ലോകത്തെ പുതിയ ദരിദ്രരുടെ പകുതിയോളം വരും.
എന്നാൽ മറുവശം നോക്കുക – ഐക്യ രാഷ്ട്രസഭയുടെ കണക്കു പ്രകാരം കോവിഡ് കാലത്തു ഇന്ത്യയിൽ ശതകോടീശ്വരുടെ എണ്ണം 102 ൽ നിന്ന് 143ലേക്ക് ഉയർന്നു . 
ഇന്ത്യയിലെ നൂറു സമ്പന്നരുടെ സ്വത്തിൽ റെക്കോർഡ് വർധന -57.3 ലക്ഷം കോടി രൂപ ! മഹാമാരി തുടങ്ങുന്നതിനു മുൻപ് ഇത് 23.1 ലക്ഷം കോടിയായിരുന്നു  എന്ന് ഓർക്കണം . 
അതെ സമയം 84 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തിൽ ഈ കാലയളവിൽ ഇടിവാണ് രേഖപ്പെടുത്തിയത് . സ്ഥിതിവിവര കണക്കുകകൾ ഞെട്ടിപ്പിക്കുന്നതാണ് . 55.5 കോടി ജനങ്ങളെക്കാൾ സ്വത്ത് കേവലം 142 ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പക്കൽ ഉണ്ട് .
ദാരിദ്ര്യ നിർമ്മാജന പദ്ധതികളെല്ലാം തന്നെ ജല രേഖയായി മാറിയെന്നാണ് ഈ റിപ്പോർട്ടുകൾ അടി വരയിടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *