April 26, 2026

ഡിവൈഎഫ്ഐ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

0
IMG_20220118_200917.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇരുളം:ഇരുളത്ത് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ അനുഗ്രഹ എഫ്. സി ചീയമ്പം ജേതാക്കളായി. ജി.ഡി.സെഡ് ഇരുളം റണ്ണേഴ്സപ്പായി. അമ്പതിലധികം ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ സെക്രട്ടറി കെ.റഫീഖ് നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു , ബ്ലോക്ക് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഷാഫി , സംഘാടക സമിതി ഭാരവാഹികമായ നിതിൻ, അഭിജിത്ത്, വിനോദ്, വിനു, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *