August 6, 2026

ഉത്സവങ്ങൾക്കും പെരുന്നാളിനും വിലക്ക്; ആൾക്കൂട്ട ഭക്ഷ്യശാലകൾക്ക് കണ്ണടക്കൽ

0
IMG_20220118_200540.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാര്യാട്: കോവിഡ് വ്യാപനം അതിരു കടക്കുന്നുവെന്നതിനെ തുടർന്ന് ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും ,മത പ്രഭാഷണങ്ങൾക്കും അനുമ്മി നിഷേധിക്കുമ്പോൾ ജില്ലയിലെ ചില ഭക്ഷ്യശാലകളിൽ ഉൽസവങ്ങളെക്കാൾ തിരക്ക് .കൽപ്പറ്റ മുതൽ ബത്തേരി ടൗൺ വരെ യുള്ള ഭക്ഷ്യ ശിലകളിൽ രാത്രി കാല തിരക്ക് കണ്ടാൽ ഇവിടം കോവിഡ് വിമുക്ത മെന്ന് തോന്നും. വാര്യാട് ,കാക്ക വയൽ ഭാഗത്ത് ഹൈവേയിൽ സെക്യൂരിറ്റിയെ നിർത്തിയാണ് വാഹനങ്ങൾ തടഞ്ഞ് ഹോട്ടലിൽ ആളെ കയറ്റുന്നത്. രാത്രി 11 മണി വരെ നീളും അലങ്കാര ലൈറ്റും ശബ്ദ സംവിധാനവുമുള്ള സൽക്കാരം. ബത്തേരി ടൗണിൽ പ്രമുഖ ഹോട്ടലിൽ ഉള്ളിലെ തിരക്ക് കാരണം മുറ്റത്ത് പന്തലിട്ടാണ് ആൾ ക്കൂട്ടത്തിന് വിഭവങ്ങൾ ഒരുക്കുന്നത്. ഏറ്റവും വിരോധാഭാസം കോവിഡ് നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥർ രാത്രി കാലത്ത് കൂട്ടത്തോടെയെത്തി ഇവിടെ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്നുവെന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *