തലപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎ ഭാരവാഹി തിരഞ്ഞെടുപ്പിലും ഓഡിറ്റ് നടപടികളിലും അപാകത
കല്‍പ്പറ്റ: തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജനുവരി ആറിന് നടന്ന പിടിഎ ഭാരവാഹി തിരഞ്ഞെടുപ്പിലും ഓഡിറ്റ് നടപടികളിലും ആപാകതയെന്ന് പരാതി. രക്ഷിതാക്കളില്‍ നിന്ന് രണ്ട് പേരെ തിരഞ്ഞെടുത്താണ് ഓഡിറ്റ് നടത്തേണ്ടത് എന്നിരിക്കെ പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം രക്ഷിതാക്കളെ ഉള്‍പ്പെടുത്തിയില്ല. മാത്രമല്ല എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നിര്‍ബന്ധമായും 21 അംഗ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി വേണമെന്ന് നിര്‍ദ്ദേശിക്കുമ്പോഴും തലപ്പുഴ സ്‌കൂളില്‍ എസ്എംസി രൂപീകരിച്ചിട്ടില്ലെന്നും മക്കിമല കല്ലിടത്തില്‍ ജെ വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു മാനദണ്ഡവും പാലിക്കാതെ നടത്തപ്പെട്ട പിടിഎ തിരഞ്ഞെടുപ്പില്‍ അന്വേഷണം വേണമെന്നും സ്‌കൂളില്‍ പുതിയ എസ്എംസി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





Leave a Reply