September 24, 2026

പാസ് വേർഡ് ക്യാമ്പ് ആരംഭിച്ചു

0
IMG_20220119_161548.jpg
By ന്യൂസ് വയനാട് ബ്യൂറോ

 മീനങ്ങാടി: സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമവകുപ്പ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പാസ് വേർഡ് ശിൽപശാല മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ പി.വി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.പി.ഷിജു ,പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, പ്രധാനാധ്യാപിക സലിൻ പാല, ഡോ.ബാവ കെ. പാലുകുന്ന്, കെ.എ.അനുപ്രസാദ്, ടി.വി ജോണി എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ മീനങ്ങാടി, പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളുകളിലായി സംഘടിപ്പിക്കുന്ന ശിൽപശാലയിൽ വ്യക്തിത്വ വികസനം, നേതൃത്വഗുണങ്ങൾ, കൗമാരാരോഗ്യം, ഉപരിപഠനം , എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *