September 21, 2026

പനമരത്ത് വേവ്സ് മെഗാ രക്തദാന ക്യാമ്പ് നടത്തി

0
IMG_20220119_212220.jpg
By ന്യൂസ് വയനാട് ബ്യൂറോ
  പനമരം : വേവ്സ് ചാരിറ്റബിൾ സൊസൈറ്റിരക്ത ദാന ക്യാമ്പ് നടത്തി.പനമരം പഴയ മദ്രസയിൽ വച്ച് നടത്തിയക്യാമ്പ് പനമരം പഞ്ചായത്ത് പ്രസിഡൻ്റ് ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.വേവ്സ്  ചെയർമാൻ കെ എം ഷിനോജ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പാലിയേറ്റിവ് ജില്ലാ കോഡിനേഷൻ ചെയർമാൻ അസൈനാർ പനമരത്തെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിനോ പാറക്കാലായിൽ ആദരിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുബൈർ, വാർഡ് മെമ്പർ സുനീൽ കുമാർ കെ.ജയചന്ദ്രൻ, വെയ്വ്സ് ജനറൽ കൺവീനർകെ പി മുരളീധരൻ, ട്രഷറർ റുഖിയ സലാം എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾഅടക്കം നിരവധി ആളുകൾ രക്തം നൽകി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. ബിനിജ മെറിൻ, ഡോ.എം. കെ. അനുപ്രിയ, സ്റ്റാഫ് നഴ്സ് മാരായ ലിസാമ്മ, കെ അസ്മത്ത്, ബ്ലഡ് ബാങ്ക് കൗൺസിലർ സിബി മാത്യു,എസ് വിഅമ്പിൻ, കെ ടി സുനിത , കെ.പി. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *