April 26, 2026

മുത്തങ്ങ ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. ഇന്നോവ കാറിൽ കടത്തിയ 18 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

0
IMG_20220121_070704.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി. മുത്തങ്ങ
എക്സൈസ് ചെക്പോസ്റ്റിൽ 
18.250 കിലോ കഞ്ചാവ് സഹിതം പ്രതിയും ഇന്നോവ കാറും കസ്റ്റഡിയിൽ.
 മലപ്പുറം എക്സൈസ് ഇന്റലിജൻസ്ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിസർക്കിൾ ഇൻസ്പെക്ടർ നിഗീഷ് ആർ ന്റെ നേതൃത്ത്വത്തിൽ മുത്തങ്ങ ചെക്ക് പോസ്റ്റ്‌ എക്സൈസ് പാർട്ടി നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL06 H 4760 നമ്പർ ഇന്നോവകാറിൽ കടത്തികൊണ്ട് വന്ന 18.250 കിലോ കഞ്ചാവ് സഹിതം മലപുറം ജില്ലയിൽ ഏറനാട് താലൂക്ക് പാണ്ടിക്കാട് വില്ലേജിൽ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ഹനീഫ മകൻ മുഹമ്മദ് മുബഷീർ( 28 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്തു .
ഇന്നോവ കാറിന്റെ ബോണറ്റിനുള്ളിലായും വാഹനത്തിന്റെ ഉള്ളിലും ഭദ്രമായി അടക്കം ചെയ്ത നിലയിൽ  ഏഴ് പാക്കറ്റ്കളിലായി 18.250 കിലോ കഞ്ചാവ് ആണ് കണ്ടെടുത്തത് അന്വേഷണ സംഘത്തിൽ  പ്രിവന്റീവ് ഓഫീസർ പ്രകാശ് പി.എ. സിവിൽ എക്സൈസ് ഓഫീസർ മൻസൂർഅലി  സനൂപ് എം സി എന്നിവർ ഉണ്ടായിരുന്നു പ്രതിയെയും തൊണ്ടിമുതലുകളും, തൊണ്ടി വാഹനവും സുൽത്താൻ ബത്തേരി  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി കേസ് നടപടികളുമായി മുന്നോട്ട് പോകും എന്ന് എക്സൈസ് സംഘം അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *