April 27, 2024

സമഗ്ര പച്ചക്കറി ഗ്രാമമാകാൻ ഒരുങ്ങി പുൽപ്പള്ളി പഞ്ചായത്ത്‌

0
Img 20220124 130818.jpg
പുൽപ്പള്ളി: പഞ്ചായത്തിൽ സമഗ്ര പച്ചക്കറി ഗ്രാമം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി 500 ഗുണഭോക്താക്കൾക്ക് 25 ഗ്രോ ബാഗുകളിൽ പോട്ടിങ് മിശ്രിതം നിറച്ചതും തക്കാളി, പച്ചമുളക്, ബീൻസ്, ക്യാബേജ്, കോളിഫ്ലവർ എന്നിവയുടെ തൈകളും വിതരണം ചെയ്യുന്നു. കാലാവസ്ഥ വ്യതിയാനം മൂലം പച്ചക്കറി കൃഷിയിൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് ഗ്രോബാഗ് കൃഷിയിലേക്ക് കർഷകരെ  കൂടുതലായി ആകർഷിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ്. ദിലീപ്കുമാർ നിർവഹിച്ചു. കൃഷി ഓഫീസർ  അനു ജോർജ്, വൈസ് പ്രസിഡന്റ്‌  ശോഭന സുകു, സെക്രട്ടറി  വി. ഡി തോമസ്, വർഗീസ്‌ ചെറുതോട്ടിൽ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *