July 14, 2026

സിക്കിൽ സെൽ അനീമിയ രോഗികൾക്ക് പെൻഷൻ നിഷേധിച്ചത് പ്രതിഷേധാർഹം

0
IMG_20220127_082023.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സിക്കിൾ സെൽ അനീമിയ രോഗബാധിതരുള്ള വയനാട് ജില്ലയിൽ – 2019 മുതൽ അവർക്കവകാശപ്പെട്ട പെൻഷൻ പോലും നിഷേധിച്ചതിലൂടെ സംസ്ഥാന സർക്കാർ മുഷ്യവകാശലംഘനമാണ് നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം സജീശങ്കർ , കോവിഡ് മഹാമാരിക്കിടെ അരിവാൾരോഗം കൂടി ബാധിച്ച് അവശനിലയിൽ ജീവിക്കുന്ന ആയിരങ്ങളാണ് ജില്ലയിലുള്ളത്. അവരെ APL BPL തിരിച്ച് വിഭജന രാഷ്ട്രീയം കളിക്കുന്നത് അവഹേളനമാണ്. കൊടിയ വിഷമതകൾ അനുഭവിക്കുന്ന ഈ വിഭാഗം ആളുകളുടെ പ്രതിമാസ പെൻഷനും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടെ നൽകാൻ അടിയന്തിര ഇടപെടലുകൾ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും – വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയെന്നും സജിശങ്കർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *