September 18, 2026

കേരള ബാങ്ക് ലോൺ ലഭ്യമാക്കണം; യൂത്ത് വിംഗ്

0
IMG_20220127_151929.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാർ അടക്കുളള വിഭാഗങ്ങൾക്ക് സഹായമാകുന്നതിന് കേരള ബാങ്ക് മുഖേന അഞ്ച് ലക്ഷം രൂപവരെ ജാമ്യമില്ലാതെ വായ്പ നൽകുമെന്ന പ്രഖ്യാപനം നടപ്പിലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്ക് ഡൗണും വ്യാപാരമാന്ദ്യവും കാരണം തകർച്ചയിലായ ചെറുകിട വ്യാപാര മേഖലയ്ക്ക് വലിയൊരു സഹായമാകുമെന്ന് കരുതിയ വായ്പാപദ്ധതി അർഹതപ്പെട്ടവർക്ക് പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേരള ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും ലോൺ ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർക്ക് കത്ത് നൽകി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കുഞ്ഞിമോൻ മീനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി. ജോയി ഉദ്ഘാടനം ചെയ്തു. നൗഷാദ് കാക്കവയൽ, റഷീദ് .സി , ഉണ്ണി കാമിയോ, മുനീർ നെടുങ്കരണ, സന്തോഷ് എക്സൽ, റെജിലാസ് കെ. എ, യൂനസ് പൂമ്പാറ്റ, നൗഷാദ് മിന്നാരം, ബാബുരാജേഷ്, റഫീഖ് മേപ്പാടി, സുദീപ് മാനന്തവാടി പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *