July 14, 2026

പച്ചക്കറി വണ്ടിയിൽ കുഴൽപ്പണമായി കടത്തിയത് ഒന്നേമുക്കാൽ കോടി രൂപ

0
IMG_20220127_221146.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:  വയനാട്ടിൽ 
കേരള- തമിഴ്നാട് അതിർത്തിയായ  ബത്തേരിയിൽ  ഒന്നേ മുക്കാൽ കോടിയുടെ  കുഴൽപ്പണവേട്ട.
രേഖകളില്ലാതെ കടത്തിയ 17333170   രൂപ പിടിച്ചെടുത്തു.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് പോലീസിൻ്റെ സ്പെഷൽ സ്ക്വാഡാണ് ബത്തേരിക്കടുത്ത് നിന്ന് പണം പിടികൂടിയത്.
മുസ്തഫ, ആറ്റക്കോയ എന്നീ രണ്ട് 
താമരശ്ശേരി സ്വദേശികളെ കസ്റ്റഡിയിലെടുത്തു.
കർണാടകയിൽ നിന്നും 
പച്ചക്കറി കയറ്റിവന്ന വാഹനത്തിൽ ഡ്രൈവറുടെ ക്യാബിനിൽ പ്രത്യേക അറയിലാണ് 500 രൂപ നോട്ടിൻ്റെ കെട്ടുകൾ സൂക്ഷിച്ചത്. 
അടുത്തിടെയായി കുഴൽപ്പണം, കഞ്ചാവ് , മയക്കുമരുന്ന് എന്നിവ കടത്തുന്നവരെയും ഗുണ്ടാ സംഘങ്ങളെയും പോലീസിൻ്റെ സ്പെഷൽ സ്ക്വാഡ് പിടികൂടുന്നുണ്ട് .
പ്രതികളെ കോടതിയിൽ ഹാജരാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *