ഗുരുവായൂർ അമ്പലത്തിൽ ദേഹണ്ഡ പ്രവർത്തിക്ക് ബ്രാന്മണർ വേണം എന്ന ഉത്തരവ് റദ്ദാക്കി; മന്ത്രി കെ.രാധാകൃഷ്ണൻ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായ പകർച്ച വിതരണത്തിനും മറ്റു ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം റദ്ദാക്കി.
വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ നേരിട്ട് ഇടപെട്ട് പരസ്യം ഒഴിവാക്കാൻ കർശന നിർദേശം നൽകിയെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
കോവിഡ് സാഹചര്യത്തിൽ
ഗവണ്മെന്റ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസൃതമായി ഉത്സവ പരിപാടികൾ നടത്തുന്നതിനാൽ ഉത്സവത്തിന്റെ ഭാഗമായ പകർച്ചയും മറ്റും ഒഴിവാക്കി. അതുകൊണ്ട് പാചകത്തിനായി ദേഹണ്ഡക്കാരെ ക്ഷണിക്കേണ്ടതില്ലെന്നും ദേവസ്വം കമ്മിറ്റി തീരുമാനിച്ചു.






Leave a Reply