June 6, 2026

എ.കെ.പി.എ സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്ത ജോയ് ഗ്രെയ്സിന് ജില്ലാ കമ്മറ്റി സ്വീകരണം നൽകി

0
IMG_20220129_162908.jpg
By ന്യൂസ് വയനാട് ബ്യൂറോ
               
കൽപ്പറ്റ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്ത ജോയ് ഗ്രെയ്സിന് എ.കെ.പി.എ. വയനാട് ജില്ലാ കമ്മറ്റി സ്വീകരണം നൽകി . കല്പറ്റ എ.കെ.പി.എ. ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ എ.കെ.പി.എ ജില്ലാ പ്രസിഡണ്ട് എം.കെ. സോമസുന്ദരൻ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ കമ്പളക്കാട് ബൊക്കെ നൽകി. കോവി ഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ എ.കെ.പി.എ.സംസ്ഥാന കമ്മറ്റി അംഗം വി.വി.രാജു , ജില്ലാ ട്രഷറർ ജിനു മേന്മ , എൻ. രാമാനുജൻ (ജില്ലാ പി.ആർ. ഒ )
ജില്ലാ വൈസ് പ്രസിഡണ്ടുമാരായ  ഡാമിൻ ജോസഫ് ,  ജയകൃഷ്ണൻ., സത്യേന്ദ്രനാഥ്, അനീഷ് വെണ്മണി, പ്രജീഷ് , പ്രതീഷ് ബത്തേരി , എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *